ഉള്ളിത്തൊലി കളയല്ലേ, ഉള്ളി പോലെ ഉള്ളിത്തൊലിക്കും നിരവധി ഉപയോഗങ്ങൾ ഉണ്ട്; ആരും അറിയാത്ത ഞെട്ടിക്കുന്ന ഗുണങ്ങൾ ഇതാ
ഉള്ളി നമ്മുടെ അടുക്കളയിൽ ഒഴിച്ച് കൂടാനാകാത്ത പച്ചക്കറിയാണ്. നിരവധി ഗുണങ്ങൾ ഉണ്ട് ഈ പച്ചക്കറിയിൽ. ഉള്ളി പോലെ തന്നെ ഉള്ളിത്തൊലിക്കും നിരവധി ഉപയോഗങ്ങൾ ഉണ്ട്. ആന്റി ഓക്സിഡന്റുകളാലും ഫൈബറുകളാലും സമ്പുഷ്ടമായ ഉള്ളിത്തൊലി ആരോഗ്യപരമായതും അല്ലാത്തതുമായ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
സാധാരണ ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിൽ ലഭ്യമായ ഉള്ളിത്തൊലി കമ്പിളി നൂലുകൾക്ക് നിറം നൽകാൻ ഉപയോഗിക്കാറുണ്ട്. അതുപോലെ തന്നെ ഉള്ളിത്തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുട്ടുവേദനയ്ക്ക് ഉത്തമമാണ്. ക്ഷുദ്രജീവികളെ തുരത്താനും ഉള്ളിത്തൊലി ഉപയോഗിക്കാം.
അതേസമയം തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കോളന്‍ ക്യാന്‍സര്‍, അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, വയറിലെ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത് ഉത്തമമാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും ഉള്ളിത്തൊലിക്ക് കഴിയും.
https://www.facebook.com/Malayalivartha