ബീറ്റ്റൂട്ട് മിടുക്കൻ തന്നെ: ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്!
ബീറ്റ്റൂട്ട് ആരോഗ്യ സംരക്ഷണത്തിനു മാത്രമല്ല സൗന്ദര്യത്തിനും വളരെ നല്ലതാണ്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ഇത് ചർമത്തിലും മുടിയിലും പല രീതിയിൽ ഉപയോഗിക്കാം. മുടികൊഴിച്ചിൽ കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായകമാണ്. എന്നാൽ ചർമത്തെ സംരക്ഷിക്കുന്നതിന് ബീറ്റ്റൂട്ട് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം..
നമ്മുടെ മുഖത്തിന് നിറം കൂട്ടുന്നതിനായി ബീറ്റ്റൂട്ട് ജ്യൂസാക്കി മുഖത്തിടുക. തുടർന്ന് 10–15 മിനിറ്റിന് ശേഷം ഇത് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിൻ സി ചർമത്തിന്റെ പിഗ്മെന്റേഷന്‍ തടയും. മാത്രമല്ല ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായകരമാണ്.
കൂടതെ ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മിക്സ് ചെയ്യുക. ഇതൊരു കോട്ടൺ തുണിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കുക. തുടർന്ന് 10 മിനിറ്റിനുശേഷം കഴുകി കളയുക. ഇങ്ങനെ ചെയ്‌താൽ കണ്ണിന് തണുപ്പേകാനും കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം മാറാനും ഇത് സഹായിക്കും.
അതുപോലെ തന്നെ ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾക്കും ബീറ്റ്റൂട്ട് നല്ലൊരു പ്രതിവിധി കൂടിയാണ്. ഇതിനായി ബീറ്റ്റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടിൽ പുരട്ടുന്നതാണ് ഒരു വഴി. മറ്റൊന്ന് ബീറ്റ്റൂട്ടിന്റെ കഷ്ണമെടുത്ത് അതിൽ പഞ്ചസാര പുരട്ടി ചുണ്ടിൽ പുരട്ടുക. ഇതോടെ മൃതകോശങ്ങളും കറുത്ത പാടുകളും നീക്കാൻ സഹായിക്കും.
https://www.facebook.com/Malayalivartha