കുഞ്ഞുങ്ങളുടെ ചുണ്ടിൽ ഉമ്മ വയ്ക്കുന്നവരാണോ? ഈ അനുഭവം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കൂ...
കുഞ്ഞുങ്ങളെ ഉമ്മവെയ്ക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടാണ്. എന്നാൽ ആദ്യം ചുണ്ടില്‍ ഉമ്മ വയ്ക്കുന്നതാണ് എല്ലാവരുടെയും പതിവ്. പക്ഷേ ഇത്തരത്തിൽ കുട്ടികളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്നത് അവര്‍ക്ക് ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കും.
സാധാരണ കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ മാതാപിതാക്കന്മാര്‍ അതീവ ശ്രദ്ധാലുക്കളാണ്. മാത്രമല്ല അവര്‍ക്കുണ്ടാകുന്ന ചെറിയ ആസുഖങ്ങള്‍ പോലും അതീവ ശ്രദ്ധയോടെ ചികിത്സിക്കാറുണ്ട്. എന്നാൽ പോലും കണ്ടുപിടിക്കാന്‍ കഴിയാതെ അപൂര്‍വ്വങ്ങളായ രോഗങ്ങള്‍ പിടിപെടുന്നുണ്ട്. ഇതേത്തുടർന്ന് ചെറിയ അബദ്ധങ്ങള്‍ മരണം പോലും വിളിച്ചു വരുത്തിയേക്കാം.
അതേസമയം 10 വയസുകാരി ബ്രയണിയുടെ ദുരന്തം നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്. സാധാരണ പനിയുടെ ലക്ഷണങ്ങള്‍ മാത്രം ഉണ്ടായിരുന്ന കുഞ്ഞ് പതുക്കെ എന്തെങ്കിലും കഴിക്കുന്നതിനോ കുടിക്കുന്നതിനോ വിമുഖത പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. ഇതോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. പരിശോധിച്ച ഡോക്ടര്‍ പെണ്‍കുട്ടിയുടെ തൊണ്ടയില്‍ ചെറിയ അള്‍സര്‍ കണ്ടെത്തി.
തുടർന്ന് പനിയുടെ ഒരു സാധാരണ ലക്ഷണമായി ഇതിനെ വിലയിരുത്തി ആന്റിബയോട്ടിക്ക് മരുന്നുകള്‍ നല്‍കി കുഞ്ഞിനെ മടക്കി അയച്ചു. മാത്രമല്ല ഒരാഴ്ചയ്ക്ക് ശേഷം വന്നു കാണുവാനും നിര്‍ദ്ദേശവും നല്‍കി. എന്നാല്‍, അതിനു ശേഷം ബ്രയണി പിന്നീട് എത്തിയില്ല. അതിനു മുന്‍പേ കുഞ്ഞിനെ മരണം കീഴടക്കിയിരുന്നു. മാത്രമല്ല ബ്രയണിയുടെ തൊണ്ടയില്‍ കാണപ്പെട്ടിരുന്നത് സാധാരണ അള്‍സര്‍ അല്ലായിരുന്നു. മറിച്ച് ഹെര്‍പസ് സിംപ്ലക്‌സ് എന്ന മരണകാരമായ വൈറസ് ആയിരുന്നു അത്. അതീവ ശ്രദ്ധ നല്‍കേണ്ടതായ പല ലക്ഷണങ്ങളും ഈ വൈറസ് പ്രകടമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha