പേവിഷബാധ സൂക്ഷിക്കേണ്ടത് എങ്ങനെ? നായയുടെ കടിയേറ്റാൽ എന്തൊക്കെ ചെയ്യാം ?
സംസ്ഥാനത്ത് പേവിഷബാധ വലിയൊരു പ്രശ്നമായി മാറുകയാണ്. നിരവധി പേരാണ് പേവിഷബാധ മൂലം ഈ അടുത്ത സമയത്ത് മരിച്ചു വീണത്. എന്താണ് ഇതിനുള്ള പരിഹാരം? ഇന്ത്യയിൽ പൊതുവേ പേവിഷബാധ ഏൽക്കുന്നത് നായയുടെ കടിയേറ്റാണ്. കമാത്രമല്ല മൃഗങ്ങളുടെ ഉമിനീരിൽ നിന്നാണ് അണുബാധ പകരുന്നത്. ഇവയുടെ ഉമിനീർ ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികളിലാണ് വൈറസ് വളരുന്നത്.
അതേസമയം നായയുടെ കടിയേറ്റ് ആദ്യത്തെ 10 – 20 ദിവസത്തിൽ രോഗിക്ക് ക്ഷീണം, തലവേദന, മനംപിരട്ടൽ, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും. മാത്രമല്ല അണുബാധയേറ്റ് 20 – 90 ദിവസത്തിലാണ് വെള്ളത്തിനോടുള്ള ഭയം, ഇരുട്ടിനോടുള്ള ഭയം, വെള്ളം കുടിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും തൊണ്ടയിൽ ബുദ്ധിമുട്ട്, എല്ലാ കാര്യങ്ങളോടും ഭയം എന്നീ രോഗലക്ഷണം പ്രകടമാകുന്നത്.
അതുപോലെ ഒരു നായയുടെ കടിയേറ്റാൽ അതിലെ അണുബാധയുടെ സാധ്യതയെ പലതലത്തിൽ ഉണ്ടാകാം. തെരുവ് നായയുടെ കടിയേറ്റാൽ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ വളർത്തുനായയുടെ കടിയേൽക്കുകയാണെങ്കിൽ കൃത്യമായ കുത്തിവയ്പ്പുകൾ എടുത്തിട്ടുള്ള നായ ആണെങ്കിൽ അണുബാധാസാധ്യത വളരെ കുറവാണ്. എങ്കിൽ പോലും കൃത്യമായ നിർണയത്തിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്.
അതുപോലെ പേവിഷബാധ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് റാബീസ് വാക്സീൻ. പക്ഷേ വാക്സീൻ സ്വീകരിച്ചിട്ടും മരണപ്പെട്ട രണ്ടാമത്തെ സംഭവമാണ് കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha