നേന്ത്രപ്പഴം കഴിക്കുന്നവർ ഇത് ശ്രദ്ധിക്കുക; ഗുണവും ദോഷവും അറിയാതെ പോകരുത്
നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. മാത്രമല്ല ആരോഗ്യം നല്‍കുന്ന ആഹാരങ്ങളില്‍ മുന്നിലാണു നേന്ത്രപ്പഴത്തിന്റെ സ്ഥാനം. പക്ഷേ നേന്ത്രപ്പഴം ഇഷ്ടം പോലെ കഴിക്കും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇതൊക്കെയാണ്.
നേന്ത്രപ്പഴം അമിതമായി ഉപയോഗിക്കുന്നതു ഗ്യാസ്ട്രബിളിന് ഇടയാക്കുന്നതാണ്. കൂടാതെ അമിതവണ്ണം ഉള്ളവരും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും നേന്ത്രപ്പഴം ഇഷ്ടം പോലെ കഴിക്കുന്നതു ഒഴിവാക്കുന്നത് നല്ലതാണു. ഇത് നിങ്ങളുടെ വണ്ണം വര്‍ദ്ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.
അതേസമയം നേന്ത്രപ്പഴം ധാരാളം കഴിക്കുന്നത് മൈഗ്രേയ്ന്‍ ഉണ്ടാവാന്‍ കാരണമാകും. അതിനു കാരണം പഴത്തില്‍ അടങ്ങിരിക്കുന്ന ടൈറാമിന്‍ ആണ്. മാത്രമല്ല പഴം കഴിക്കുന്നതു പല്ലിന്റെ ആരോഗ്യത്തിനു നല്ലതാണ്. പക്ഷേ അമിതമായി പഴം കഴിക്കുന്നതു പുളിപ്പുമൂലം പല്ലു നശിക്കാന്‍ ഇടവരുത്തും.
സാധാരണ പഴം കഴിക്കുന്നത് ഊര്‍ജം നല്‍കുമെന്നാണ് പറയാറുള്ളത്. എങ്കിലും അമിതമായി കഴിക്കുന്നതു ക്ഷീണത്തിന് ഇടയാക്കും. ഒപ്പം നേന്ത്രപ്പഴം അമിതമായി കഴിക്കുന്നതു രോഗപ്രതിരോധശേഷി ഇല്ലാതാക്കുകയും, ദഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha