മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ധാന്യങ്ങൾ മുളപ്പിച്ചു കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടാകാൻ സഹായിക്കും. മാത്രമല്ല ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഭക്ഷണവുമാണ്. എന്നാല്‍, ഇത്തരത്തിൽ മുളപ്പിച്ച പയറോ ധാന്യ വര്‍ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കൂടി നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
അതിനു കാരണം ഭക്ഷ്യവിഷബാധയ്ക്ക് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് മുളപ്പിച്ച ധാന്യങ്ങള്‍ ആണ്. അതിനു കാരണം കൃത്യമായ രീതിയില്‍ പാചകം ചെയ്തെടുത്തില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിന് മുന്നിലാണ് മുളപ്പിച്ച ധാന്യവര്‍ഗ്ഗങ്ങള്‍.
ഈ സാഹചര്യത്തിൽ കൃത്യമായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന ധാന്യങ്ങള്‍ മാത്രം ഉപയോഗിക്കുക. മാത്രമല്ല ഇതിന് ദുര്‍ഗന്ധമുണ്ടോയെന്ന് നോക്കണം. കൂടാതെ മുളപ്പിച്ച ധാന്യങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് കൈ നല്ല വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. ഇത് നല്ലതുപോലെ ചൂടാക്കിയും വേവിച്ചും മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ഉപയോഗിക്കുന്നതിനു മുന്‍പ് ഇതിലെ വെള്ളം മുഴുവന്‍ കളയേണ്ടത് അത്യാവശ്യമാണ്. എന്നാൽ വെള്ളത്തോടെ ഉപയോഗിക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകും.
https://www.facebook.com/Malayalivartha