ചൂട് പാനീയങ്ങൾ കുടിയ്ക്കുന്നവരാണോ നിങ്ങൾ? ക്യാന്‍സറിനു കാരണമായേക്കുമെന്ന് പഠനം; ജാഗ്രതൈ
തണുത്ത പാനീയങ്ങൾ കുടിക്കുന്നത്പോലെ തന്നെ ചൂട് പാനീയങ്ങൾ കുടിക്കുന്നതും അത്ര നല്ലതല്ല. അതിനാൽ ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നവർ സൂക്ഷിക്കുക. കാരണം ചൂട് പാനീയങ്ങൾ ക്യാന്‍സറിനു കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍.
ലോകാരോഗ്യ സംഘടനയുടെ കീഴിലുളള ക്യാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഇത് പ്രകാരം അമിത ചൂടുളള പാനീയങ്ങള്‍ ക്യാന്‍സറിനു കാരണമായേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം വെളളം, കാപ്പി, ചായ തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുളള ഏതു പാനീയവും അന്നനാളത്തിലെ ക്യാന്‍സറിനു കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല 2012-ല്‍ നാലു ലക്ഷം പേരാണ് അന്നനാളത്തിലെ ക്യാന്‍സര്‍ മൂലം മരിച്ചത്. എങ്കിലും കാപ്പി ക്യാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതു വരെ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha