അശാസ്ത്രീയമായ രീതിയിൽ ചെയ്യുന്ന പല പരീക്ഷണങ്ങളും മുഖത്തിന് പ്രതികൂലമായി ബാധിക്കും; ഈ വസ്തുക്കൾ മുഖത്ത് പുരട്ടരുത്, കാരണം ഇതാണ്
സൗന്ദര്യസംരക്ഷണത്തിന് നിരവധി മാർഗങ്ങൾ ദിനവും പരീക്ഷിക്കുന്നവരാണ് മിക്കവരും. അതിനായി പല ഉൽപ്പന്നങ്ങളും മുഖത്ത് പരീക്ഷിക്കാറുമുണ്ട്. എന്നാൽ അശാസ്ത്രീയമായ രീതിയിൽ ചെയ്യുന്ന പല പരീക്ഷണങ്ങളും മുഖത്തിന് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ മുഖത്ത് പുരട്ടാൻ പാടില്ലാത്ത സാധനങ്ങളെക്കുറിച്ച് പരിചയപ്പെടാം.
നമ്മുടെ മുഖത്ത് ചെറുനാരങ്ങാ നീര് ഒരിക്കലും നേരിട്ട് പുരട്ടാൻ പാടില്ല. അതിനു കാരണം ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡിന്റെ അംശം മുഖത്തെ മൃദുലമായ ചർമ്മത്തെ ബാധിക്കുന്നതാണ്. ഈ സാഹചര്യത്തിൽ അത്യാവശ്യമെങ്കിൽ മാത്രം ചെറുനാരങ്ങാ നീര് ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ ഉപയോഗിക്കുക.
അതുപോലെ മറ്റൊരു വസ്തുവാണ് ആപ്പിൾ സൈഡർ വിനിഗർ. സാധാരണ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയ ആപ്പിൾ സൈഡർ വിനിഗർ നേരിട്ട് മുഖത്ത് പുരട്ടുമ്പോൾ ചിലരിൽ പൊള്ളൽ, പാടുകൾ, ചെറിയ കുരുക്കൾ, കറുപ്പ് നിറം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അശാസ്ത്രീയമായ രീതിയിൽ ഒരിക്കലും ആപ്പിൾ സൈഡർ വിനിഗർ മുഖത്ത് പുരട്ടാൻ പാടില്ല.
https://www.facebook.com/Malayalivartha