പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....
പാത്രങ്ങള്‍ വളരെ വൃത്തിയുള്ളതാണെങ്കിലും അതില്‍ കാണുന്ന കറകള്‍ പലപ്പോഴും പലരുടേയും മനം മടുപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പലരും ഭക്ഷണം കഴിക്കാന്‍ പോലും മടുക്കും. പ്രത്യേകിച്ച് സെറാമിക്‌സ് പാത്രങ്ങളില്‍ ആണെങ്കില്‍ ഈ കറ മായുകയേ ഇല്ല. ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടതും പരീക്ഷിക്കേണ്ടതുമായ ചില പൊടിക്കൈകള്‍ ഉണ്ട്. പലപ്പോഴും ഇത്തരം പാത്രങ്ങള്‍ കറ മാറ്റാന്‍ കഴിയാത്തതിനാല്‍ പലരും കളയുകയാണ് പതിവ്. പാത്രത്തിലെ കറയെ വേരോടെ നീക്കാനും പാത്രം നല്ല പുത്തന്‍ പുതിയത് പോലെ തിളങ്ങുന്നതിനും വേണ്ടി ചില പൊടിക്കൈകൾ ചെയ്യാം.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ നമുക്ക് ഈ പ്രശ്‌നത്തെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഒരു കപ്പ് വെള്ളവും രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് വെക്കുക. ഇത് നല്ലതുപോലെ യോജിപ്പിച്ച ശേഷം പേസ്റ്റ് പരുവത്തില്‍ ആക്കുക. പിന്നീട് ഇത് കറയുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിച്ച് അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. എന്നാല്‍ ഇത് കഴുകുന്നതിന് മുന്‍പ് അരമണിക്കൂര്‍ എങ്കിലും ബേക്കിംഗ് സോഡ മിശ്രിതത്തില്‍ തേച്ച് പിടിപ്പിച്ച് വെക്കേണ്ടതാണ്.
വിനാഗിരിയും ഉപ്പും
ഒരു പാത്രത്തില്‍ അല്‍പം വിനാഗിരി എടുക്കുക. ഏകദേശം ഒരു കപ്പോളം എടുക്കാവുന്നതാണ്. അതിന് ശേഷം ഇതിലേക്ക് അരക്കപ്പ് ഉപ്പ് മിക്‌സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം കറയുള്ള പാത്രം ഈ മിശ്രിതത്തിലേക്ക് ഇറക്കി വെക്കുക. പാത്രം മാത്രമല്ല ഗ്ലാസ്സോ എന്താണെന്ന് വെച്ചാല്‍ ഇതിലേക്ക് ഇറക്കി വെക്കാവുന്നതാണ്. അരമണിക്കൂര്‍ ശേഷം ഇത് പുറത്തെടുത്ത് സാധാരണ വെള്ളത്തില്‍ കഴുകണം. പിന്നീട് ഒരു മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് ഇത് തുടച്ചെടുക്കണം. ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങളുടെ പ്ലേറ്റിലെ മഞ്ഞള്‍ കറ മാത്രമല്ല എന്ത് കറയും മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചൂട് വെള്ളം
ഏത് കഠിനമായ കറയയേയും ചൂട് വെള്ളം ഉപയോഗിച്ച് നമുക്ക് ഇല്ലാതാക്കാം. ഒരു ബക്കറ്റ് ചൂടുവെള്ളം എടുക്കുക. പിന്നീട് കറ പിടിച്ച പാത്രങ്ങള്‍ ഇതിലേക്ക് മുക്കി വെക്കുക. ഏകദേശം മുപ്പത് മിനിറ്റ് എങ്കിലും ഇതില്‍ മുക്കി വെക്കാന്‍ ശ്രദ്ധിക്കണം. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് എടുത്ത് നോക്കിയാല്‍ കറയെല്ലാം നീങ്ങിയതായി നിങ്ങള്‍ക്ക് കാണാവുന്നതാണ്. വെള്ളം നല്ലതുപോലെ തണുത്തതിന് ശേഷം നിങ്ങള്‍ക്ക് ഈ പാത്രങ്ങള്‍ ഒരു മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം.
പാൽ
പശുവിന്‍ പാല്‍ കൊണ്ടും നമുക്ക് ഈ കറയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ഒരു പാത്രത്തില്‍ പാല്‍ എടുത്ത് അത് നല്ലതുപോലെ ചൂടാക്കണം. തിളപ്പിച്ചാലും കുഴപ്പമില്ല. അതിലേക്ക് ഈ പാത്രങ്ങള്‍ രാത്രി മുഴുവന്‍ മുക്കി വെക്കുക. പാത്രം പൂര്‍ണമായും പാലില്‍ മുങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് ശേഷം അടുത്ത ദിവസം ഈ പാത്രങ്ങള്‍ എടുത്ത് സാധാരണ വെള്ളത്തില്‍ കഴുകി മൈക്രോഫൈബര്‍ തുണി കൊണ്ട് തുടച്ചെടുക്കുക. ഇത് നിങ്ങളുടെ പാത്രത്തിന്റെ തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ പാത്രങ്ങളിലെ കറയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
https://www.facebook.com/Malayalivartha