തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം
തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാനാകും.
തദ്ദേശമന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശാനുസരണമാണ് നടപടി. നിലവിലിപ്പോള്‍ പുതിയ വീടുകളുടെ നിര്‍മാണം കഴിഞ്ഞ് എട്ട് വര്‍ഷത്തിനുശേഷമേ അറ്റകുറ്റപ്പണിക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാവൂ എന്ന് നിയമമുണ്ട്.
എന്നാല്‍ പഴയ വീടുകളുടെ മേല്‍ക്കൂര മാറ്റല്‍, വാസയോഗ്യമാക്കല്‍ എന്നിവയ്ക്കുള്ള ധനസഹായത്തിന് ഒരിക്കല്‍ അര്‍ഹരായാല്‍ വീണ്ടും ഇതേ ആവശ്യത്തിന് എത്രവര്‍ഷത്തിനുശേഷം അപേക്ഷിക്കാനാകുമെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. അതിലാണ് വ്യക്തത വരുത്തിയത്.
ഗ്രാമസഭ തീരുമാന പ്രകാരമോ അടിയന്തര സാഹചര്യമനുസരിച്ചോ നിലവിലെ മാര്‍ഗരേഖ പ്രകാരമുള്ള നിരക്കില്‍ തന്നെ മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും ഇതേ ആവശ്യത്തിന് ധനസഹായം നല്‍കാനുള്ള പ്രത്യേക അനുമതി തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha