നഗരത്തിരക്കു നേരിടാന്‍
നഗരത്തിരക്കു നേരിടാന്‍
മുട്ടക്കാര്‍അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ നിന്നുള്ള ഒരു സംഘം എഞ്ചിനീയര്‍മാര്‍ മഹാനഗരങ്ങളിലെ വാഹനക്കുരുക്ക് ഒഴിവാക്കാനായി മുട്ടയുടെ ആകൃതിയുള്ള ഒരു കാറിനു രൂപം കൊടുത്തിരിക്കുന്നു. എഗാസസ് (Eggasus) എന്നു പേരിട്ട ഈ ഇലക്‌ട്രിക് വാഹനം പൂര്‍ണമായും അടച്ചുമൂടിയതാണ്. നിലവിലുള്ള മുച്ചക്ര ബൈക്കില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കൊച്ചുകാറിന്റെ രൂപകല്‌പന. പരമാവധി 40 കിലോ മീറ്റര്‍ വേഗതയുള്ള ഈ വാഹനം തികച്ചും മലിനീകരണവിമുക്തവുമാണ്.
തത്‌ക്കാലം ഇത് അമേരിക്കന്‍ കാമ്പസുകളിലായിരിക്കും പരീക്ഷിക്കപ്പെടുക. അതിവിശാലമായ കാമ്പസുകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വെയിലും മഴയും കാറ്റുമേല്‌ക്കാതെ ഒരു കെട്ടിടത്തില്‍നിന്നും മറ്റൊന്നിലേക്ക് എത്തിച്ചേരാന്‍ ഈ കൊച്ചുവാഹനം സഹായിക്കും.
സാധാരണ വാഹനങ്ങളിലുള്ള സംവിധാനങ്ങളെല്ലാം ഇവയിലുമുണ്ടായിരിക്കും. മുച്ചക്ര സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നവരും പ്രായമായ ആളുകളും ചലനവൈകല്യങ്ങളുള്ളവരും ഈ കാര്‍ വാങ്ങാന്‍ താത്‌പര്യപ്പെടുമെന്നാണു നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
5000 ഡോളറായിരിക്കുമത്രെ ഇതിന്റെ അമേരിക്കയിലെ വില. മുട്ടപോലെതന്നെ കൂടുതല്‍ എണ്ണം വാങ്ങിയാല്‍ വില കുറയുമെന്നും പറയുന്നുണ്ട്. രണ്ടു സീറ്റുള്ള ഒരു മുട്ടക്കാര്‍ പുറത്തിറക്കുകയാണു നിര്‍മാതാക്കളുടെ അടുത്തലക്ഷ്യം.
https://www.facebook.com/Malayalivartha