സ്ഥലം വാങ്ങുന്നതിന് മുന്‍പ്
സ്വന്തമായി സ്ഥലം വാങ്ങുന്നതിന് മുന്‍പ് ഒട്ടനവധി കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കേണ്ടതായുണ്ട്. നിയമപരമായും അല്ലാത്തതുമായ നിരവധി കാര്യങ്ങള്‍. എന്നാല്‍ വീടുപണിയുന്നതിനാണ് സ്ഥലം വാങ്ങുന്നതെങ്കില്‍ അതീവശ്രദ്ധ വേണം.
നഗരങ്ങളിലും ഗ്രാമങ്ങളിലും കെട്ടിടങ്ങള്‍ എങ്ങനെ പണിയണമെന്നുള്ളതിനെ സംബന്ധിച്ച് കെട്ടിടനിര്‍മ്മാണ ചട്ടപ്രകാരം കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്. ഇവ എന്തൊക്കെയെന്ന് മനസിലാക്കിവേണം സ്ഥലം വാങ്ങിക്കാന്‍ മുതിരാന്‍. നിയമപ്രകാരം പുഴ, തോട്, റോഡ് എന്നിവക്കരികില്‍ വീടുവയ്ക്കാന്‍ നിശ്ചിത അകലം, അതായത് മുന്‍വശത്ത് മൂന്ന് മീറ്റര്‍ വിടണം. ചിലപ്പോള്‍ നിര്‍ദ്ദിഷ്ട സ്ഥലം ഏതെങ്കിലും പദ്ധതിപ്രകാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട് എങ്കില്‍ പിന്നെയും മൂന്ന്മീറ്റര്‍ വിടേണ്ടിവരും. കുറച്ച് സ്ഥലം മാത്രം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് വീടുപോയിട്ട് ഒരു മുറിപോലും കെട്ടാനുള്ള സ്ഥലം ബാക്കികാണില്ലെന്ന് ലളിതസാരം. ഇത് കൂടാതെ വാങ്ങുന്ന വസ്തു പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണോ എന്ന് വില്ലേജാഫീസില്‍ നിന്നും ചോദിച്ച് മനസ്സിലാക്കണം. സര്‍വേ നമ്പരും ഏത് വിഭാഗത്തില്‍പ്പെടുന്ന ഭൂമിയാണെന്നും സ്ഥലം ആധാരത്തിന്റെ അവസാന പേജില്‍ നിന്നും മനസിലാക്കുക.
ആധാരം പരിശോധിക്കുമ്പോള്‍ ഭൂമി വയലോ തോട്ടമോ ആയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കില്‍ വീടു നിര്‍മ്മാണത്തിനനുമതി ലഭിക്കുക പ്രയാസകരമാണ്. അതുപോലെ തന്നെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന സമയത്ത് കബളിപ്പിക്കപ്പെടാതിരിക്കാന്‍ വില്ലേജിലെ മാപ്പ് ഉപയോഗിക്കുക തന്നെ വേണം. സ്ഥലത്തിന്റെ ആകൃതി വീടുവയ്ക്കാനനുയോജ്യമായിരിക്കണം. ശുദ്ധജലം, ശുദ്ധവായു എന്നിവയുടെ ലഭ്യതക്കൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തീര്‍ത്തും ഇല്ല എന്നും ഉറപ്പ് വരുത്തണം. സ്‌കൂള്‍, ആശുപത്രി, മാര്‍ക്കറ്റ് എന്നിവ സമീപത്തുണ്ടെന്ന് ഉറപ്പുവരുത്തുക. തീര്‍ത്തും വിജനമായ പ്രദേശങ്ങള്‍ ഒഴിവാക്കുക.
സ്ഥലം വാങ്ങി എന്നിരിക്കട്ടെ, ഇനി വീടുപണിതുടങ്ങാന്‍ സമ്മതപത്രം ആവശ്യമായി തീരുന്ന ചില പ്രതേ്യക സന്ദര്‍ഭങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് റെയില്‍വേ ലൈന് സമീപത്തുള്ള സ്ഥലം. റയില്‍വേ അതിര്‍ത്തിയില്‍ നിന്ന് 30 മീറ്ററിനുള്ളിലാണ് നിങ്ങള്‍ വീട് വയ്ക്കാനുദ്ദേശിക്കുന്നതെങ്കില്‍ അതിന് റെയില്‍വേയുടെ സമ്മതപത്രം വാങ്ങണം. മറ്റൊന്ന് നിങ്ങളുടെ പുരയിടത്തിന്റെ ഏതെങ്കിലും ഭാഗത്തുകൂടി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നു എങ്കില്‍ അതിനരികില്‍ വീടുനിര്‍മ്മിക്കുന്നതിന് വൈദ്യുതി വകുപ്പിന്റെ അനുമതി ആവശ്യമാണ്.
ഇടനിലക്കാരെ വിശ്വസിച്ച് ചതിക്കുഴിയില്‍പ്പെടുന്നവരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. വസ്തുവാങ്ങുന്നതിന് മുന്‍പ് വില്‍ക്കുന്നയാളെയും പരിസരവാസികളെയും ജനപ്രതിനിധികളെയോ മറ്റോ സന്ദര്‍ശിച്ച് പ്രാമാണികത ഉറപ്പുവരുത്തുക. ബ്രോക്കര്‍മാരുടെ വിശ്വാസ്യതയും ഉറപ്പുവരുത്തുക. ബ്രോക്കര്‍മാര്‍ക്ക് ഇപ്പോള്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha