എങ്ങനെയൊരുക്കാം നല്ലവീട്
എന്തിനെയും അന്ധമായി അനുകരിക്കാന്‍ മലയാളിക്കുള്ളിടത്തോളം ആവേശം മറ്റാര്‍ക്കും കാണാറില്ല. ഇരിപ്പിലും നടപ്പിലും ഭക്ഷണത്തിലും വരെ അനുകരണമാണ് മലയാളിയുടെ മുഖമുദ്ര. ഇതേ മലയാളി ആറ്റുനോറ്റ് ഇരുന്നൊരു വീടുണ്ടാക്കിയാല്‍ ഉണ്ടാകാനിടയുള്ള പുകില് പ്രതേ്യകം പറയണോ. എല്ലാറ്റിനും സംശയം, ആശയക്കുഴപ്പം, വീടിന്റെ രൂപം, നിറം എന്തിന് എന്തുപയോഗിച്ച് വീട് കെട്ടണം എന്നുവരെ സംശയം. ഒടുവില്‍ കെട്ടിയുണ്ടാക്കുന്ന വീട് കാണാനും ബഹുരസം. ആസ്‌ട്രേലിയന്‍ അടുക്കള, ഇറ്റാലിയന്‍ മേല്‍ക്കൂര തുടങ്ങി ഒരു ആഗോള ഏച്ചുകെട്ടലായിരിക്കും പുത്തന്‍വീട്. കഥ അവിടെ തീരുന്നില്ല. ഇതാണ് ഏറ്റവും പുതിയ 'ട്രന്‍ഡ്' എന്ന ലേബലില്‍ ഇതിനും ഉണ്ടാവും അനുകരണം. സത്യത്തില്‍ ഇത്തരം വീടുകളുണ്ടാക്കി സ്വന്തം പാര്‍പ്പിട സംസ്‌കാരത്തെത്തന്നെ കുഴിച്ചു മൂടുകയാണ് മലയാളി. അധികം വൈകാതെ അവകാശപ്പെടാന്‍ പൈതൃകമെന്നൊന്നില്ലാത്ത അപരിഷ്‌കൃതരാകും മലയാളികള്‍.
വീട് എവിടെയുണ്ടാക്കുന്നു എന്നാദ്യം മനസ്സിലുറപ്പിക്കൂ. കേരളത്തിലാണ് വീടുണ്ടാക്കാന്‍ പോകുന്നതെന്ന ഓര്‍മ വേണം. വീടിന്റെ ഡിസൈന്‍ എപ്പോഴും വീടിരിക്കുന്ന സ്ഥലത്തിനും ആ പ്രദേശത്തിന്റെ കാലാവസ്ഥയ്ക്കും യോജിച്ചതായിരിക്കണം. വര്‍ഷത്തില്‍ ആറുമാസത്തില്‍ മഴ ലഭിക്കും, അത്യാവശ്യം ചൂട്, അധികമല്ലാത്ത തണുപ്പും കിട്ടും ഇതാണ് നമ്മുടെ കാലാവസ്ഥ. ഈ നാട്ടില്‍ കൊടും ശൈത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വിറ്റ്‌സര്‍ലന്റുകാര്‍ നിര്‍മ്മിക്കുന്ന വീട് കെട്ടിപ്പടുത്താലോ? ഇത്തരത്തില്‍ മോഷ്ടിച്ച ആശയങ്ങള്‍ ജീവിതാവസാനം വരെ ജീവിക്കേണ്ട വീടുകളില്‍ പ്രയോഗിക്കാതിരിക്കുക.
അനുകരണത്തേക്കാള്‍ അപകടകരമാണ് മലയാളിയുടെ പ്രദര്‍ശനഭ്രാന്ത്. വഴിയേ പോകുന്നവര്‍ തിരിഞ്ഞ് നിന്ന് നോക്കണം. അവര്‍ നാലാളോട് എന്റെ വീടിനെപ്പറ്റി പറയണം എന്നൊക്കെ ആര്‍ക്കിടെക്ടിനോട് പറയുന്നവര്‍ ഒന്നോര്‍ക്കണം. വീട് താമസത്തിനുള്ളതാണ് പ്രദര്‍ശനത്തിനുള്ളതല്ല. വീടിന് ഭംഗിയുള്ള ഒരു രൂപം വേണം എന്നതില്‍ സംശയമില്ല. പക്ഷേ അത് മുന്‍പ് സൂചിപ്പിച്ചതുപോലെ കാലാവസ്ഥ, താമസിക്കുന്നവരുടെ സ്വഭാവം അവരുടെ സൗകര്യം തുടങ്ങിയവയ്ക്കനുസരിച്ചായിരിക്കണം. അങ്ങനെ ചെയ്തു നോക്കൂ സ്വാഭാവിക ഭംഗി വീടിന് കൈവരും.
വീടിന്റെ വലിപ്പം നിശ്ചയിക്കുമ്പോഴും ഒന്നിരുത്തി ചിന്തിക്കുക. അയല്‍ക്കാരന്റെ വീടിനോളം അല്ലെങ്കില്‍ അതിനേക്കാളേറെ വലിപ്പത്തില്‍ വീടുപണിയണം എന്ന ചിന്ത മാറ്റണം. പണ്ട് കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ കാലത്ത് പത്തും ഇരുപതുംവരെ ആളുകള്‍ താമസിച്ചിരുന്ന വീടുകള്‍ക്ക് ഇന്നത്തെ വീടുകളുടെ പകുതി വലിപ്പമേ
ഉണ്ടായിരുന്നുള്ളു എന്ന കാര്യം ഓര്‍ക്കുക.
പുസ്തകം വായിക്കാന്‍ മാത്രം ഒരു മുറി, മഴ കാണാന്‍ ഒരു പ്രതേ്യക മുറി തുടങ്ങിയ പിടിവാശികള്‍ മലയാളികള്‍ ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പുരയിടത്തിലെ എല്ലാ മരവും വെട്ടിമാറ്റി കുന്നിടിച്ച് നിരപ്പാക്കി ഒരു തരിമണ്ണ് പോലും മുറ്റത്തില്ലാതെ കോണ്‍ക്രീറ്റ് ചെയ്ത് വെടിപ്പാക്കി വീട് 'വൃത്തിയാക്കാന്‍' മലയാളി കാണിക്കുന്ന വ്യഗ്രത ഒന്നാംതരം സംസ്‌കാര ശൂന്യതയാണ്. വീടിനനുസരിച്ച് പരിസരത്തെ മാറ്റാന്‍ ശ്രമിക്കരുത് പകരം പരിസരത്തിനനുയോജ്യമായ വീടുണ്ടാക്കുകയാണ് ചെയ്യേണ്ടത്.
പ്രകൃതി മനുഷ്യന് കനിഞ്ഞനുഗ്രഹിച്ച കാറ്റും വെളിച്ചവും വേണ്ട എന്നുവച്ച് വീട് പണിയരുത്. കാലം മാറാം, ജീവിതരീതി മാറാം എന്ന് കരുതി ശുദ്ധവായുവും, വെളിച്ചവും വെള്ളവും ഇല്ലാതെ മനുഷ്യന് ജീവിക്കാനാകില്ല. ശാസ്ത്രം എത്ര പുരോഗമിച്ചാലും അതിനു കഴിയില്ല. വീടിന് നല്ല വെന്റിലേഷന്‍ നല്‍കണം. മനുഷ്യരെപ്പോലെ വീടിനും ശ്വസിക്കണം. വീടിന്റെ പരിസരത്ത് ഒരു കിണറും അല്പം പച്ചപ്പും നല്ലതാണെന്നല്ല അത്യാവശ്യമാണ്. വീട് എന്നാല്‍ ഒരു ന•യാണ്. ആ ന•യുടെ വെളിച്ചം വീടിനകത്തും പുറത്തും വേണം.
വീട് മറ്റുള്ളവര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്നവയാകരുത്. പക്ഷേ സ്വാഭാവിക അലങ്കാരങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുക. ഒരു മനോഹര ചിത്രം പോലെ വീടിന്റെ മുറികള്‍ എല്ലാം ഒരുക്കണമെന്ന ആഗ്രഹം നല്ലതുതന്നെ. പക്ഷേ അത് നിങ്ങളുടെ ജീവിത രീതിക്കനുസരിച്ച് പ്രായോഗികമാണോ എന്നുകൂടി ചിന്തിക്കുക.
ഡിസൈനുകള്‍ അലങ്കോലമാകുമെന്ന് പേടിച്ച് ഒന്നിലും തൊടാതെയും ഒന്നും അനക്കാതെയും എത്രനാള്‍ ജീവിക്കും. വീടിനെ വെറും പ്രദര്‍ശന വസ്തുവായി മാറ്റാതിരിക്കുക. സുഖമായും സന്തോഷമായും ജീവിതത്തെ അതിന്റെ സ്വാഭാവികതയോടെ ജീവിച്ചുതീര്‍ക്കുക.
https://www.facebook.com/Malayalivartha