ഹോം തിയറ്ററുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍
ഹോം തിയറ്ററിലെ ഏറ്റവും പ്രധാനപ്പെട്ടതു ചാനലാണ്. പല വ്യത്യസ്തമായ ചാനലുകള്‍ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതില്‍ ആദ്യത്തെ അക്കം സ്പീക്കറുകളുടെ എണ്ണത്തെയാണു സൂചിപ്പിക്കുന്നത്. '.1' എന്നതു സബ് വൂഫറിനെയും. സബ് വൂഫറുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞ ഫ്രീക്വന്‍സിയിലുള്ള എന്നാല്‍ വളരെ ശക്തമായ ശബ്ദങ്ങള്‍ക്കു വേണ്ടിയുള്ളതാണിവ. ഉദാഹരണത്തിനു ജാസ്, ബ്ലൂസ്, ക്ലാസിക്കല്‍ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ കുറഞ്ഞ ബാസിലുള്ള ശബ്ദം മിക്ക സ്പീക്കറുകള്‍ക്കും നല്‍കാന്‍ സാധിക്കില്ല.
സബ് വൂഫര്‍ ഇതിനുവേണ്ടിയുള്ളതാണ്. രണ്ട് ഫ്രന്റ് സ്പീക്കറുകള്‍, രണ്ട് സറൗണ്ട് സ്പീക്കറുകള്‍, ഒരു സെന്റര്‍ സ്പീക്കര്‍, ഒരു ലോ ഫ്രീക്വന്‍സി ഇഫക്ട്(എല്‍എഫ്ഇ അല്ലെങ്കില്‍ സബ് വൂഫര്‍) എന്നിവയാണു 5.1 ഹോം തിയറ്ററില്‍ ഉണ്ടാകുക. അതായത് ആകെ ആറു ചാനലുകള്‍. സാധാരണ ഹോം തിയറ്റര്‍ സംവിധാനങ്ങളില്‍ 5.1 തന്നെയാണ് ഏറ്റവും അനുയോജ്യം.
ഹോം തിയറ്റര്‍ സംവിധാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡിവിഡിയുടെ മികവ്. മിക്ക ഡിവിഡി പ്ലയറുകളഉം 480ശ ഔട്ട്പുട്ട് നല്‍കുന്നവയാണ്. അതായതു 480 വീഡിയോ സ്‌കാന്‍ ലൈനുകള്‍. സാധാരണ ടിവി സംപ്രേഷണത്തിന് ഉപയോഗിക്കുന്നത് ഇത്തരം സിഗ്‌നലുകളാണ്. എല്‍സിഡി, എല്‍ഇഡി ടിവികള്‍ക്ക് അനുയോജ്യമായതു 480പി(പ്രോഗ്രസീവ് സ്‌കാന്‍) ഡിവിഡികളാണ്. മികച്ച ദൃശ്യങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് ഇവ. എന്നാല്‍ ഇന്നു സാധാരണ സിഗ്‌നലുകളെ പോലും എച്ച്ഡി മികവിലേക്കു മാറ്റാന്‍ സാധിക്കുന്ന ഡിവിഡികള്‍ വിപണിയിലുണ്ട്. 1080പി ഡിവിഡികള്‍ ഇതിനു പര്യാപ്തമാണ്. വില അല്‍പ്പം കൂടുമെന്നു മാത്രം.
ഇവ രണ്ടും ശബ്ദ മികവിനെ നിര്‍ണയിക്കുന്നതാണ്. ആര്‍എംഎസ്(റേറ്റ്‌സ് മീന്‍ സൗണ്ട്) ശബ്ദത്തിന്റെ മികവിനെ നിര്‍ണയിക്കുന്നതാണ്. പിഎംപിഒ(പീക്ക് മ്യൂസിക് പവര്‍ ഔട്ട്പുട്ട്) എന്നതാണു കമ്പനികളുടെ പരസ്യങ്ങളില്‍ കാണുന്നത്. പരമാവധി പുറത്തെത്തുന്ന ശബ്ദമാണു പിഎംപിഒ. പക്ഷെ ഇങ്ങനെ ഒരുപാടു നേരം കേള്‍ക്കാനോ ആസ്വദിക്കാനോ സാധിക്കില്ല. അതിനാല്‍ പിഎംപിഒയ്ക്കു കാര്യമായ പ്രാധാന്യം നല്‍കേണ്ടതില്ല.
ഡിവിയില്‍ എന്തെല്ലാം കണക്ടിവിറ്റി ലഭ്യമാണെന്നു പരിശോധിക്കാം. ചില ഡിവിഡികള്‍ യുഎസ്ബി കണക്ട് ചെയ്യാനുള്ള സംവിധാനം മാത്രമാകും നല്‍കുക. മറ്റു ചിലതാകട്ടെ മെമ്മറി കാര്‍ഡ് ഇടാനുള്ള സ്ലോട്ട്, മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്യാനുള്ള സംവിധാനം, വൈഫൈ കണക്ടിവിറ്റി എന്നിവയെല്ലാം ഉറപ്പാക്കുന്നു.
സ്പീക്കറുകള്‍
പലതരം സ്പീക്കറുകള്‍ ലഭ്യമാണ്. സെന്റര്‍ ചാനല്‍ സ്പീക്കര്‍, ടവര്‍ സ്പീക്കര്‍ എന്നിവയെല്ലാമുണ്ട്. പക്ഷെ ഇവ വാങ്ങേണ്ടതു ടിവി, സബ് വൂഫര്‍ തുടങ്ങിയവയുടെ വലിപ്പം കൂടി പരിഗണിച്ച ശേഷമാകണം. വലിയ സ്പീക്കറും ചെറിയ സബ് വൂഫറുമാണെങ്കില്‍ കാര്യമില്ല. നിങ്ങള്‍ വിചാരിക്കുന്ന ശബ്ദ മികവു ലഭിക്കില്ല. ചെറിയ സൈസ് ടിവിയാണെങ്കില്‍ ടവര്‍ സ്പീക്കറുകളുടെ ആവശ്യമില്ല.
2000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള ഹോം തിയറ്ററുകള്‍ വിപണിയില്‍ ലഭ്യമാണ്. മുറിയുടെ സൗകര്യം, നിങ്ങളുടെ ആവശ്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ഇവ വാങ്ങേണ്ടത്.
ഇക്കാര്യങ്ങള്‍ കൂടി ഓര്‍ത്തിരിക്കുക :
ടിവിയുടെ മുകളിലോ താഴെയോ സെന്റര്‍ സ്പീക്കര്‍ വയ്ക്കാം. ഫ്രന്റ് സ്പീക്കറുകള്‍ ഓരോന്നും ടിവിയില്‍ നിന്ന് അല്‍പം മാറ്റി ഇടത്തും വലത്തുമായി വയ്ക്കണം. ഫ്രന്റ് സ്പീക്കറുകള്‍ തമ്മില്‍ ആറു മുതല്‍ പന്ത്രണ്ടു വരെ അടി ദൂരം ആകാമെന്നാണു വിദഗ്ധരുടെ നിര്‍ദേശം. അതേസമയം സറൗണ്ട് സ്പീക്കറുകള്‍ ചെവിയുടെ അല്‍പം ഉയരത്തില്‍, കാഴ്ചക്കാരന്റെ ഇരിപ്പിടത്തിനു വശങ്ങളിലായി വേണം വയ്‌ക്കേണ്ടത്.
ഫ്രന്റ് സ്പീക്കറുകള്‍ തമ്മിലുള്ള ദൂരത്തേക്കാള്‍ അല്‍പം കൂടുതലാവണം സറൗണ്ട് സ്പീക്കറുകള്‍ തമ്മിലുള്ള ദൂരം. സബ് വൂഫര്‍ ടിവിയുടെയോ ഡിവിഡിയുടെയോ സമീപത്തു സൗകര്യപ്രദമായി വയ്ക്കാം. അതില്‍നിന്നുള്ള ശബ്ദം എല്ലായിടത്തുമെത്തുമെന്നതിനാല്‍ സ്ഥാനം പ്രശ്‌നമല്ല. ഹോം തിയറ്റര്‍ സെറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന മുറിയുടെ രൂപത്തില്‍ത്തന്നെ ശ്രദ്ധിക്കണം. സമചതുരത്തിലുള്ളവ ഒഴിവാക്കുകയാണു നല്ലത്. വെറുംഭിത്തിയില്‍ തട്ടി ശബ്ദം തിരിച്ചുവരാതിരിക്കാന്‍ കാര്‍പറ്റ്, കര്‍ട്ടന്‍, ഡ്രേപ് എന്നിവ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha