വീടുവയ്ക്കാനൊരുങ്ങാം
നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ ആദ്യ രൂപരേഖയാണ് പ്ലാന്‍.ആദ്യം ചെറിയ വീടുണ്ടാക്കി ഭാവിയില്‍ വികസിപ്പിക്കാന്‍ കൂടിയുള്ള പ്ലാന് തിരഞ്ഞെടുക്കുമ്പോള്‍, തറയുടെ ബലം, സ്‌റ്റെയര്‍കേസിന് പൊസിഷന്‍ എന്നിവ ആദ്യമേ കണ്ടെത്തിയിരിക്കണം. ഭൂമിവില കുതിച്ചുയരുന്ന ഇക്കാലത്ത് ഓരോ ഇഞ്ചും ഫലപ്രദമായി ഉപയോഗിക്കാം. പഞ്ചായത്തിലോ കോര്‍പറേഷനിലോ നിങ്ങള്‍ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ വേണ്ട കാര്യങ്ങളില്‍ പ്രധാനം ഡോക്യുമെന്റല്‍ എവിഡന്‍സ്, മൂന്നു സെറ്റ് പ്ലാന്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷaന്‍ സര്‍ട്ടിഫിക്കറ്റ്, ലാന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ്.
ഇത്രയുമുണ്ടെങ്കില്‍ നേരെ പഞ്ചായത്തിലേക്കു പോവാം. 30 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്കു കൃത്യമായ മറുപടി പഞ്ചായത്തില്‍നിന്നു കിട്ടണമെന്നാണു നിയമം. 30 ദിവസത്തിനുള്ളില്‍ അനുകൂലമായോ പ്രതികൂലമായോ മറുപടി ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു നിയമനടപടി എടുക്കാവുന്നതാണ്. ആദ്യഘട്ടമെന്ന നിലയ്ക്ക് 30 ദിവസത്തിനുള്ളില്‍ മറുപടി കിട്ടിയില്ലെങ്കില്‍, അതത് ഏരിയ അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റിനോ മേയര്‍ക്കോ മുനിസിപ്പല്‍ ചെയര്‍മാനോ പരാതി കൊടുക്കാം.
278 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ ഉള്ള വീടുകള്‍ ആഡംബരവീടുകളുടെ ഗണത്തില്‍ പെടുന്നു. നിലവിലെ നിയമപ്രകാരം ഒരാള്‍ക്ക് ഓരോ നിലയ്ക്കും 10 മീറ്റര്‍ വരെ ഉയരമുള്ള മൂന്നുനില വരെയുള്ള വീടിന്റെ പ്ലാന്‍ സമര്‍പ്പിക്കാം. വീടു പണിയുമ്പോള്‍ മുന്‍വശത്ത് മൂന്നു മീറ്റര്‍, പിന്‍ഭാഗത്ത് 2 മീറ്റര്‍, ഒരു വശത്ത് 1.5 മീറ്റര്‍, മറുവശത്ത് 1.20 മീറ്റര്‍ എന്നിങ്ങനെ അകലം സൂക്ഷിക്കണം. ചെറിയ സ്ഥലമാണെങ്കില്‍ രണ്ടു നിലയാണുണ്ടാക്കുന്നതെങ്കില്‍, 7 മീറ്റര്‍ ഉയരം ഉണ്ടായിരിക്കണം. സ്ഥലം മുന്‍വശത്ത് മൂന്നു മീറ്റര്‍ ദൂരം തന്നെ വിടുമ്പോള്‍ പിന്‍ഭാഗത്ത് 1.5 മീറ്റര്‍ ദൂരം മതി. വശങ്ങളുടെ കാര്യമെടുക്കുമ്പോള്‍ ഒരു വശത്ത് 1.20 മീറ്റര്‍ ദൂരം മതിയെങ്കില്‍, മറുവശത്ത് ഒരു മീറ്റര്‍ മതിയാവും
https://www.facebook.com/Malayalivartha