വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാം
വീടിനുള്ളിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകണമെന്നല്ലേ നമ്മളുടെ എല്ലാം ആഗ്രഹം. എന്നാൽ വീടിനുള്ളിൽ നെഗറ്റിവ് എനർജി ഉണ്ടായാൽ അത് നമ്മുടെ സന്തോഷത്തെ ഹനിക്കും.കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നെഗറ്റിവ് എനർജി നമ്മുടെ
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റില്ല.എന്നാല്‍ അവ നമ്മുടെ ആന്തരിക വൈകാരികതലത്തെ സാരമായി ബാധിക്കും .
എന്താണ് നെഗറ്റീവ് എനര്‍ജി?ഒരു പ്രത്യേക എനര്‍ജി നിങ്ങളെ നിയന്ത്രിക്കുകയും കരുത്ത് ചോര്‍ത്തിക്കളയുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ നെഗറ്റീവ് എനര്‍ജി എന്ന് വിളിക്കാം.ഉദാഹരണത്തിനു ഭയം .നിങ്ങള്‍ സദാസമയവും ശ്രദ്ധയില്ലാതെ, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍, അല്ലെങ്കില്‍ ഏതോ അജ്ഞാത ശക്തികള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ അതല്ലെങ്കില്‍ വേഗത്തില്‍ വികാരവിക്ഷോഭങ്ങള്ക്ക് അടിപ്പെടുന്നുവെങ്കില്‍ നെഗറ്റീവ് എനര്‍ജി ബാധിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം.
ബാഹ്യ സ്രോതസുകള്‍ - ചിലപ്പോള്‍ പുറമേ നിന്നുള്ള സ്വാധീനം ഉണ്ടാകാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചിലരെക്കുറിച്ചുള്ള ചിന്തകളും അവരുടെ പ്രവൃത്തികളും നിങ്ങളെ ആഴത്തില്‍ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവരുടെ എനര്‍ജി സ്വാധീനിക്കുന്നുവെന്നാണ് അര്‍ത്ഥം. ചിലര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ തീര്‍ത്തും ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ അവര്‍ നിങ്ങളെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്. പ്രാർത്ഥന,യോഗ, സംഗീതം എന്നിവയിലൂടെ ഇത്തരം അവസ്ഥയിൽനിന്ന് മോചനം നേടാം. ശരിയായ ചിന്തയും പ്രവർത്തികളും നമ്മിലെ നെഗറ്റിവ് എനർജിയെ മാറ്റി പോസിറ്റിവ് ആകാൻ സഹായിക്കും.
അതുപോലെ പ്രധാനമാണ് നമ്മൾ താമസിക്കുന്ന വീടും. വീട്ടില്‍ നിന്നും നെഗറ്റിവ് എനര്‍ജി ഒഴിവാക്കാനുള്ള ചില മാർഗങ്ങൾ ചുവടെ ചേര്‍ക്കുന്നു .വൃത്തിയില്ലായ്മ നെഗറ്റിവ് എനര്‍ജി വിളിച്ചു വരുത്തും. അതുകൊണ്ടു വീടും പരിസരവും വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കുക.
നെഗറ്റിവ് എനര്‍ജി വീട്ടില്‍ നിന്നും മാറ്റാനുള്ള ഒരു പഴയ രീതിയാണ് സ്മഡ്ജിങ് .വളരെ പഴയതും അമേരിക്കയിലെ ജനങ്ങളുടെ രീതിയുമാണിത് .ഇതിനായി സേജ് എന്ന ഒരു ഔഷധ സസ്യമാണ് ഉപയോഗിക്കുന്നത് .ചൂടാക്കുമ്പോൾ സേജ് വളരെ കൂടുതല്‍ നെഗറ്റിവ് എനര്‍ജി വായുവില്‍ വിടുന്നു .ഇത് അവിടത്തെ പോസിറ്റിവ് ചാര്‍ജിനെ ന്യൂട്രിലൈസ് ചെയുന്നു .
നെഗറ്റിവ് എനര്‍ജി അവിടെയുള്ള വസ്തുക്കളില്‍ തങ്ങി നില്‍ക്കുന്നതിനാല്‍ നിങ്ങളുടെ ഫര്‍ണിച്ചറും മറ്റു അലങ്കാരങ്ങളും ഇടയ്ക്കിടയ്ക്ക് മാറ്റിയിടുക .ഫര്‍ണിച്ചറുകള്‍ സ്ഥാനം മാറ്റി ഇടുക വഴി നെഗറ്റിവ് എനര്‍ജി നശിപ്പിക്കാനാകും .
സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും അവിശ്വസനീയ ശുദ്ധീകരണ കഴിവുണ്ട് .പ്രകൃതിയിലെ സ്ട്രോങ്ങ് എനര്‍ജി നമുക്ക് എപ്പോഴും നല്ലതാണു .അതിനാല്‍ കുറച്ചു സൂര്യപ്രകാശവും ധാരാളം ശുദ്ധ വായുവും വീട്ടിലേക്കു പ്രവേശിപ്പിക്കുക .ഇത് നമ്മുടെ ജീവിതത്തെയും വീടിനെയും പോസിറ്റിവ് എനെര്‍ജിയാല്‍ നിറയ്ക്കും . അതുകൊണ്ട് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാൻ ജനലുകൾ തുറന്നിടുക .ഇത് പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലേക്ക് കൊണ്ടു വരും.
നിങ്ങളുടെ വീട്ടില്‍ നിന്നും ,നിങ്ങളില്‍ നിന്നും നെഗറ്റിവ് എനര്‍ജി മാറ്റാന്‍ കടല്‍ ഉപ്പിനു കഴിയും .കടല്‍ ഉപ്പ് അന്തരീക്ഷത്തില്‍ നെഗറ്റിവ് കണങ്ങള്‍ ഉണ്ടാക്കി പോസിറ്റിവ് എനര്‍ജി കൂടുതലാക്കും
ഉച്ചത്തിലെ കയ്യടിക്കു നെഗറ്റിവ് എനര്‍ജിയെ മുറിച്ചുമാറ്റാന്‍ കഴിയും .ഉച്ചത്തിലെ വ്യക്തമായ ഈ ശബ്ദം വീടിനെ ശുദ്ധമാക്കുന്നു .പ്രകൃതിയിലെ ഇടിമിന്നലും ഇതിനു സമാനമാണ് .വെടിയൊച്ചകളും ,പള്ളിമണികളും ഇതുപോലെ ശുദ്ധീകരണ സ്വഭാവമുള്ളവയാണ്
എണ്ണകള്‍ ഉപയോഗിക്കുകയാണ് നെഗറ്റിവ് എനര്‍ജി മാറ്റാനുള്ള മറ്റൊരു മാര്‍ഗ്ഗം .എണ്ണയുടെ നല്ല മണം നെഗറ്റിവ് എനര്‍ജിയെ തുരത്തുന്നു .ഇത് വീടിനെ പുതുമയുള്ളതാക്കുകയും പോസിറ്റിവ് എനർജിയെ ക്ഷണിക്കുകയും ചെയ്യും
വീട്ടിൽ ഓടക്കുഴൽ വെക്കുന്നത് പോസിറ്റിവ് എനർജിയുണ്ടാക്കും എന്ന് ജ്യോതിഷവും വാസ്തു ശാസ്ത്രവും പറയുന്നു.
https://www.facebook.com/Malayalivartha