പിഞ്ചോമനക്കു വേണ്ടി വീട് ഒരുക്കാം
ഒരു കുട്ടിയുടെ ലോകം ഒരു മുറിയിൽ ഒതുക്കാൻ പ്രയാസമാണ്.വീടിന്‍റെ വെളിച്ചമാകുന്ന കുരുന്നുകള്‍ക്കായി ഏറെ ശ്രദ്ധ ആവശ്യമാണ്. ഓരോ മുക്കിലും മൂലയിലും കുസൃതി കൈകൾ എത്താൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടു വേണം വീടിന്റെ ഡിസൈൻ. കുട്ടികൾ വലുതാകുന്നതുവരെ വിലപിടിപ്പുള്ള അലങ്കാരങ്ങൾ ഒഴിവാക്കുന്നത്ആണ് ബുദ്ധി. എപ്പോഴാണ് കുഞ്ഞികൈകൾ അവ എറിഞ്ഞു പൊട്ടിക്കുന്നതെന്നു പറയാൻ പറ്റില്ലല്ലോ .കുറച്ചു ശ്രദ്ധിച്ചാൽഏറെ പണ ചിലവ് ഇല്ലാതെ കുട്ടികൾക്കായി ഒരു കളിവീട് ഒരുക്കാം.
ചന്തമുള്ള നിറങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും കളികോപ്പുകളുമായി കുട്ടികളുടെ വണ്ടര്‍ലാന്‍ഡ് ആക്കി മുറിയെ മാറ്റുന്നതിനോടൊപ്പം അവരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തണം.കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റും വലിച്ചു വാരി താഴെ ഇടാതിരിക്കാൻ ശ്രദ്ധിക്കണമ് . അതി ചവുട്ടി കുഞ്ഞോ മുതിർന്നവർ തന്നെയോ വീഴാൻ സാധ്യതയുണ്ട് .
മൾട്ടി പർപ്പസ്ഫർണിച്ചറുകൾ സ്ഥലം ലാഭിക്കുന്നതിന് സഹായിക്കും. ഒരുവയസ്സിൽ താഴെ ഉള്ള കുട്ടികളുള്ള വീട്ടിൽ അവരുടെ ഡ്രെസ്സും മറ്റു സാധനങ്ങളും നിറയാനുള്ള സാധ്യത ഏറെ ആണ് .കഴുകിയതും നനഞ്ഞതും ഉണങ്ങിയതുമായ തുണികൾ തന്നെ ധാരാളം ഉണ്ടാകും. ഇവ വൃത്തിയായി സൂക്ഷിക്കാനുള്ള സ്റ്റോറേജുകൾ ഒരുക്കേണ്ടതുണ്ട്.
കട്ടിലിന് അരികിലുള്ള ചുവരിലോ ഭാരമുള്ള പെയിന്‍റിങ്ങുകള്‍, കണ്ണാടി എന്നിവ വെക്കരുത്.
മുറിയില്‍ സ്വതന്ത്രമായി നില്‍ക്കുന്ന ഫര്‍ണിച്ചര്‍ ഉപയോഗിക്കുക. ചുമരില്‍ ഉറപ്പിക്കുന്നതോ മറ്റൊരു ഫര്‍ണിച്ചറുമായി ചേര്‍ക്കുന്നതോ ആയ സ്റ്റഡി ടേബ്ള്‍, സ്റ്റാന്‍ഡ്, കട്ടില്‍ എന്നിവ ഒരുക്കരുത്. അത് മറിഞ്ഞു വീഴാന്‍ സാധ്യത കൂടുതലാണ്.കുട്ടികൾ പൊതുവെ സാധനങ്ങൾ തള്ളിമാറ്റാനും വലിച്ചറിയാനും താല്പര്യപ്പെടുന്നവരായിരിക്കും.അതിനാൽ കുട്ടികൾക്ക് തള്ളി മാറ്റാൻ പറ്റാത്ത ഫർണിച്ചറുകൾ തെരഞ്ഞെടുക്കേണ്ടതാണ്. ഭാരക്കുറവുള്ളതുമായിരിക്കണം.
ചെറിയ കുട്ടികളുടെ മുറിയാണെങ്കില്‍ വ്യത്യസ്ത ആകൃതിയിലുള്ള ടീപ്പോയികളും ഇരിപ്പിടങ്ങളും മേശകളും കട്ടിലുമൊക്കെ ഉപയോഗിക്കാം
അതുപോലെ സോഫ ക്ലോത്ത് ,കർട്ടൻ എന്നിവ കറ പിടിക്കാത്തതോ, കഴുകാൻ പറ്റുന്നതോ ആക്കുന്നതാണ് നല്ലത്.
ഷെല്‍ഫുകള്‍ക്കും മേശക്കും ഓപണ്‍ ഡ്രോകള്‍ വേണ്ട. തുറക്കാന്‍ കഴിയുന്ന മേശവലിപ്പുകള്‍ കുട്ടികള്‍ പെട്ടന്ന് ചീത്തയാക്കും. ഷെല്‍ഫിലെ വലിപ്പുകള്‍ നീക്കി കുട്ടികള്‍ അതില്‍ ചവിട്ടി കയറാനും സാധ്യതയുണ്ട്.
കസേരകള്‍ കട്ടിലുകള്‍ എന്നിവ ഉയരം കുറഞ്ഞതും അപകടസാധ്യത പരമാവധി കുറഞ്ഞ തരത്തിലുള്ളതുമായിരിക്കും. .
ബങ്ക്ബെഡിങ് ഒഴിവാക്കുക. തട്ടുതട്ടായി ബെഡ് ഒരുക്കുന്ന രീതി സ്ഥലം ലാഭിക്കാന്‍ നല്ല മാര്‍ഗമാണെങ്കിലും അപകട സാധ്യതയുള്ളതാണ്. ആറു വയസുവരെയുള്ള കുട്ടികളാണെങ്കില്‍ ബങ്ക് ബെഡിന്‍റെ കാര്യം ചിന്തിക്കേണ്ട. കാബിന്‍ ബെഡാണ് 10 വയസുവരെയുള്ളവര്‍ക്ക് നല്ലത്.
ഇലക്ട്രിക് പ്ളഗുകള്‍ ഉപയോഗിക്കുന്നതിനുള്ള സോക്കറ്റുകള്‍ മുറിയില്‍ വെക്കരുത്. കുട്ടികള്‍ അത് തൊടുന്നത് വിരലുകള്‍ ഉള്ളിലിടുന്നതും അപകടം വരുത്തും.ഷാന്‍ലറുകള്‍, തൂങ്ങികിടക്കുന്ന വൈദ്യൂതി വിളക്കുകള്‍ എന്നിവ ഒഴിവാക്കുന്നതാണ് അഭികാമ്യം.
മുറിയില്‍ പൂര്‍ണമായും തുറന്ന ജനാലയേക്കാള്‍ സുരക്ഷിതം അഴികളുള്ള ജനാലയാണ്.
കമ്പ്യൂട്ടര്‍, ടി.വി, ഇസ്തിരിപ്പെട്ടി എന്നിങ്ങനെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മുറിയില്‍ വെക്കരുത്.മുറിയിലെ ഇലക്ട്രിക് വയറിങ് സുരക്ഷിതമായിരിക്കണം.ബാത്ത്റൂമുംടോയ്‌ലറ്റും
ഉള്‍പ്പെട്ടെ മുറിയാണെങ്കില്‍ ടോയ്‌ലറ്റ് വൃത്തിയാക്കിവെക്കാനും മുറിയിലെ തറയില്‍ വെള്ളം വീഴാതെയും സൂക്ഷിക്കണം.
https://www.facebook.com/Malayalivartha