വീട്ടു ജോലി ചെയ്യാൻ റോബോട്ട്
ഭാര്യയും ഭർത്താവും ജോലിയ്ക്കു പോകുന്ന വീടുകളിലെ വഴക്കിന്റെ പ്രധാന വിഷയം വീട്ടു ജോലിയാണ്.ഈ പ്രശ്നത്തിനും പരിഹാരം കണ്ടു കഴിഞ്ഞു. ഇനി വീട്ടു ജോലികൾ റോബോട്ടിനെ ഏൽപ്പിക്കാം. വെറും യന്തിരനല്ല , കാര്യങ്ങൾ മനസ്സിലാക്കി ബുദ്ധിപൂർവ്വം എല്ലാം ചെയ്യുന്ന മിടുക്കൻ റോബോട്ട്.
1948ല്‍ സ്വതന്ത്രമായി ചലിക്കാന്‍ ശേഷിയുള്ള ഒരു ഇലക്ട്രോ മെക്കാനിക്ക് ഉപകരണമുണ്ടാക്കി അതിനെ അമേരിക്കന്‍ എഴുത്തുകാരനായ ഐസക് അസിമോവോ റോബോട്ട് എന്ന് വിളിച്ചു. ആദ്യമായി ഉണ്ടാക്കിയ റോബോട്ട് ജീവി ആമയായിരുന്നു. സാങ്കേതികവിദ്യ വീണ്ടും വികസിച്ചപ്പോള്‍ മനുഷ്യനെ ഉണ്ടാക്കാന്‍ തുടങ്ങി. പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ഇപ്പോഴും നടക്കുന്നു. ഒടുവിലിതാ ലോകത്ത് ആദ്യമായി വീട്ടു ജോലികള്‍ ചെയ്യാന്‍ ഒരു റോബോട്ട് വരുന്നു. കുറഞ്ഞ ചെലവില്‍ വാങ്ങാന്‍ സാധിക്കുന്ന റോബോട്ടുകള്‍ക്ക് രൂപം നല്‍കുന്നത് വാക്വം ക്ലീനറുകള്‍ക്ക് രൂപം നല്‍കിയ ബ്രിട്ടീഷ് സംരംഭകനായ ജയിംസ് ഡെയ്‌സാണ്. റോബോട്ടുകള്‍ക്ക് രൂപം നല്‍കുന്നതിന് അഞ്ച് മില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് എന്‍ജിനിയറിങ് കമ്പനി ജെയിംസ് ഡെയ്‌സന് നല്‍കിയത്.
വാക്വം ക്ലീനർ ജോലിയുൾപ്പടെ ചെറിയ ജോലികളൊക്കെ ചെയ്യാന്‍ സാധിക്കുന്ന റോബോട്ടുകള്‍ക്ക് ജന്മം നല്‍കാനാണ് ഡെയ്‌സന്റെ ശ്രമം.
https://www.facebook.com/Malayalivartha