ലോകാവസാനത്തെ പേടിക്കണ്ട : വീടുകള്‍ റെഡി
നോവയുടെ പെട്ടകം പ്രളയത്തില്‍ നിന്ന് ജീവന്‍ കാത്തുരക്ഷിച്ച കഥ എല്ലാവര്‍ക്കും അറിയാം. പല സിനിമകളിലും ലോകാവസാനം പ്രമേയമായിട്ടുമുണ്ട്. ഇന്റെര്‍സ്‌റ്റെല്ലാര്‍ എന്ന സിനിമ , ഭൂമിയിലെ ജീവിതം അസാധ്യമാകുമ്പോള്‍ ഭൂമിക്ക് വെളിയില്‍ താമസമൊരുക്കുക എന്ന ആശയത്തിന്റെ ദൃശ്യാവിഷ്‌ക്കാരമാണ്. ലോകാവസാനം എത്തുകയാണെങ്കില്‍ അതില്‍ നിന്നും രക്ഷപ്പെടുനുളള പോംവഴിയുമായി അമേരിക്കയിലെ ഒരു നിര്‍മ്മാണ കമ്പനി രംഗത്ത് വന്നിട്ടുണ്ട്. ഈ രക്ഷാപെട്ടകത്തിന്റെ പേര് എര്‍ത്ത്ഷിപ്പ് എന്നാണ്.
വീടിന്റെ ഭിത്തികള്‍ നിര്‍മിച്ചിരിക്കുന്നത് കാറിന്റെ ടയറുകള്‍ ഒട്ടിച്ചു ചേര്‍ത്താണ്. ഭൂചലനങ്ങളെ ചെറുക്കാന്‍ ശക്തിയുള്ളതാണ് ഇതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. രണ്ടു മുറികളും രണ്ടു ബാത്‌റൂമുകളും ഈ വീട്ടില്‍ ഒരിക്കിയിട്ടുണ്ട്. ഉടമസ്ഥന്റെ അഭിരുചിക്കനുസരിച്ച് ഈവീട് പലതരത്തില്‍ ഒരുക്കാന്‍ സാധിക്കും. ഗ്‌ളാസും തടിയുമടക്കം പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൊണ്ടാണ് അകമൊരുക്കിയിരിക്കുന്നത്. സോളാര്‍ പാനലുകള്‍ വഴി വൈദ്യുതി ലഭിക്കുന്നു. 1.5 മില്യണ്‍ ഡോളറാണ് നിര്‍മാണചെലവ് വരുന്നത്. മൈക്കല്‍ റെയ്‌നോള്‍ഡ്‌സ് എന്ന ആര്‍ക്കിടെക്ടാണ് ഇതിന്റെ മുഖ്യ സൂത്രധാരന്‍.
എര്‍ത്ത്ഷിപ്പിന് ലോകാവസാനത്തെ ചെറുക്കാന്‍ കഴിയുമോ എന്ന്ത് കണ്ടറിയേണ്ട കാര്യമാണ്. സംഗതി എന്തായാലും അമേരിക്കയിലെ കോടീശ്വരന്മാര്‍ ഈ വീട് വാങ്ങാന്‍ ക്യൂ നില്‍ക്കുകയാണത്രേ.
https://www.facebook.com/Malayalivartha