തറയിലെ കറ കളയാൻ ചില എളുപ്പവഴികൾ
വീട് എന്നും എല്ലായ്‌പോഴും മോഡിയായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വീട് ഭംഗിയായിരിക്കണമെങ്കിൽ അതിന്റെ ഓരോ മുക്കും മൂലയും വരെ വൃത്തിയായിരിക്കണം. ആഗ്രഹിച്ചു ഒരു വീടുണ്ടാക്കുമ്പോള്‍, അതിന് മനോഹരമായ നിലമൊരുക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. പലതവണത്തെ ശ്രമങ്ങള്‍ കൊണ്ടായിരിക്കും നിലത്തിനനുയോജ്യമായ മെറ്റീരിയൽസ് കണ്ടെത്താനാവുന്നത്. അത്രക്കും ശ്രദ്ധ കൊടുത്ത ചെയ്യുന്ന ആ തറയിൽ കറ പുരണ്ടാലൊ. കുട്ടികൾ ഉണ്ടെങ്കിൽ പിന്നത്തെ കാര്യം പറയുകേം വേണ്ട. എപ്പോഴും തറ തുടച്ചു വൃത്തി യകനെ നേരമുണ്ടാകു. തറയിലെ കറ കളയാൻ ഇതാ ചില പൊടിക്കൈകൾ.
രക്തക്കറ
ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് തുടച്ചാല്‍ രക്തക്കറ പൂര്‍ണമായും നീക്കം ചെയ്യാം. നേര്‍പ്പിച്ച ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചാലും രക്തക്കറ പോവും.
ചായ, കാപ്പി, ജ്യൂസ്
വീട്ടില്‍ സര്‍വ്വസാധാരണമാണ് ഇത്തരം കറകള്‍. സോപ്പ് പൊടിയും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയാല്‍ ചായ, കാപ്പി, ജ്യൂസ് എന്നിവയുടെ കറകളയാം.
ഗ്രീസ്
ഗ്രീസോ ഗ്രീസിനു സമാനമായ വസ്തുക്കളോ തറയില്‍ വീണാല്‍ ആദ്യം സോഡയും വെള്ളവും ഉപയോഗിച്ച് തറ തുടയ്ക്കുക. അതുമല്ലെങ്കില്‍ ഫ്ളോര്‍ ക്ലീനറും ഉപയോഗിച് നീക്കം ചെയ്യാവുന്നതാണ്.
മഷി, ചായം
മഷി പുരണ്ട ഭാഗത്ത് ബ്ലീച്ചിങ് പൗഡര്‍ ഇട്ട് വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടര്‍ച്ചയായി തുടയ്ക്കുക. മഷിക്കറ പൂര്‍ണമായും പോകുന്നത് വരെ ഇത് ആവർത്തിക്കുക.
നെയില്‍ പോളിഷ്
നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് തന്നെ കറകള്‍ നീക്കം ചെയ്യാവുന്നതാണ്. എന്നിട്ടും കറ പോയില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്സൈഡോ നേര്‍പ്പിച്ച ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് തുടയ്ക്കുക.
https://www.facebook.com/Malayalivartha