ചൂട് ഒഴിവാക്കാനൊരു ലളിത മാർഗം
വേനല്ക്കാലമായതോടെ ചൂട് അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെയാണ് ചുടു അനുഭവപ്പെടുന്നത്. വീടിനുള്ളില്‍ ഫാനിട്ടാല്‍ പോലും നന്നായൊന്ന് കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ. കോണ്‍ക്രീറ്റ് വീടാണെങ്കില്‍ പറയുകയും വേണ്ട. ചുടു കുറയ്ക്കാൻ പല പരീക്ഷണങ്ങളും നടത്തി പരാജയപെട്ടവർക്കായി ഇതാ വളരെ ലളിതമായ ഒരു മാർഗം. ഇതുകൂടി പരീക്ഷിച്ചു നോക്കു.
കേരവൃക്ഷത്തിന്റെ നാടാണല്ലോ കേരളം. അതുകൊണ്ടുതന്നെ ഓലയ്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്ന്കു കരുതാം. കുറച്ചു ഓടും ഓലമടലും കിട്ടിയാല്‍ കോണ്‍ക്രീറ്റ് വീട്ടില്‍ തണുപ്പുനിറഞ്ഞ അന്തരീക്ഷമുണ്ടാക്കാം. മേല്‍ക്കൂരയില്‍ ഓടുകള്‍ നിരത്തി, അതിനുമുകളില്‍ ഓലമടലുകള്‍ നിരത്തുകയാണ് പ്രകൃതിദത്തമായ ഈ എ.സി. സംവിധാനത്തില്‍ ചെയ്യേണ്ടത്. പകല്‍മുഴുവന്‍ വെയിലേറ്റ് കിടക്കുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര രാത്രിസമയവും മുറിയില്‍ ചൂട് പടര്‍ത്തും. ഫാന്‍ തരുന്നതും ചൂട് കാറ്റുതന്നെയായിരിക്കും.
കോണ്‍ക്രീറ്റ് ചുട്ടുപഴുക്കുന്നത് പറ്റുന്നതുപോലെയൊക്കെ തടഞ്ഞാല്‍ ഈയൊരു അവസ്ഥയ്ക്ക് കുറേയൊക്കെ ശമനം ഉണ്ടാകും എന്നതാണ് ഇതിന്റെ അടിസ്ഥാനതത്വം.
https://www.facebook.com/Malayalivartha