നെഗറ്റീവ് എനര്‍ജി എങ്ങനെ ഒഴിവാക്കാം
ജീവിത രീതികൾ മാറിയതോടെ ജീവിത നിലവാരവും മാറി. എങ്കിലും സ്വന്തം വീട് എന്നത് എന്നും ഒരു പ്രത്യേക മാനസികാവസ്ഥ നമുക് പ്രദാനം ചെയ്യുന്നു. ഏത് സാഹചര്യത്തിലും വീട്ടിലെത്തിയാൽ നമുക് ഒരു അല്പം ആശ്വാസം കിട്ടാറുണ്ട്. ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ പുറന്തള്ളാൻ ചില വഴികൾ നമുക് നോക്കാം.
വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറയു. മലിനമായ വായു നിങ്ങളെ അസ്വസ്ഥമാക്കുമെന്നു മാത്രമല്ല അസുഖങ്ങള്‍ക്ക് വരെ ഇതു കാരണമാകും. അതുകൊണ്ട് തന്നെ ജനാലകൾ തുറന്നിടുക. വീട്ടിലെങ്ങും ശുദ്ധവായു നിറയട്ടെ. അത് വീടിനും മനസിനും ഉന്മേഷം നൽകും. ചന്ദനത്തിന്റെയൊ പൂക്കളുടെയൊ അങ്ങനെ ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള അഗര്‍ബത്തികള്‍ വീട്ടില്‍ കത്തിച്ചു വയ്ക്കുക. വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താൻ കഴിയും.
കേടായതും തീരെ പഴയതായതുമായ സാധനങ്ങളെ വീടിന്റെ പടിക്ക് പുറത്തേക്ക് മാറ്റുക. ഇത്തരം വസ്തുക്കളുടെ സാന്നിധ്യം വീടുനുമാത്രമല്ല നിങ്ങള്‍ക്കും നെഗറ്റീവ് എനര്‍ജി നല്‍കും. അതുകൊണ്ടു തന്നെ ഇത്തരം വസ്തുക്കളെ വീട്ടിൽ നിന്നും പുറത്താക്കുക.
വീട് വൃത്തിയായി സൂക്ഷിക്കുക. വീട്ടിൽ വസ്തുക്കള്‍ ഭംഗിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിയ്ക്കുക. വസ്തുക്കള്‍ വാരിവലിച്ചിട്ടാല്‍ പോസിറ്റീവ് എനര്‍ജി ഒരിക്കലും വീടില്ലേക് വരില്ല. വീട്ടില്‍ പൊടിയും അഴുക്കും നിറഞ്ഞാല്‍ സ്വഭാവികമായും വീട്ടില്‍ മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയും.
വീട്ടിലെ എല്ലാ മൂലകളിലും ഒരു ചെറിയ ബോക്‌സില്‍ ഉപ്പ് വയ്ക്കുന്നത് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താനുള്ള ഫലപ്രദമായ മാര്‍ഗമാണ്. 48 മണിക്കൂറിന് ശേഷം ഈ ഉപ്പു മാറ്റിയത് അതെ സ്ഥാനത് വേറെ ഉപ്പു വയ്ക്കുന്നത് നല്ലതാണു. ഇത് നെഗറ്റീവ് എനർജി യെ തടയും. ഈ ഉപ്പു വീട്ടാവശ്യങ്ങൾക് എടുക്കരുത്.
നിങ്ങളുടെ ചുമരുകള്‍ക്ക് മഞ്ഞ നിറം നല്‍കുക. ഇളം മഞ്ഞനിറത്തിന് നെഗറ്റീവ് എനര്‍ജ്ജിയെ തുരത്താന്‍ പ്രത്യേക കഴിവുണ്ട്. പ്രകൃതി ദത്തമായ നിറങ്ങള്‍ മാത്രം വീട്ടില്‍ ഉപയോഗിക്കുക. ഇരുണ്ടതും, കണ്ണില്‍ കുത്തുന്നതുമായ കൃത്രിമ നിറങ്ങള്‍ വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജ്ജി നിറയ്ക്കണേ സഹായിക്കു.
https://www.facebook.com/Malayalivartha