അല്പം ശ്രദ്ധിച്ചാൽ വീടിനു കുളിര്മയേകാം
ഇന്ന് നാമെല്ലാവരും കൊടും വരൾച്ചയെ നേരിട്ടുകൊണ്ടിരിക്കുവാണല്ലോ. ചൂട് അതിന്റെ പാരമ്യതയിലാണ്. പുറത്തു ഇറങ്ങാൻ മാത്രമല്ല വീടിനുള്ളിൽ ഇരിക്കുവാനും ബുദ്ധിമുട്ടായി തീർന്നിരിക്കുവാണ്. ഇനിയുള്ള കാലം ചൂട് കുറയുമെന്ന പ്രതീക്ഷയും വേണ്ട. അതുകൊണ്ടു തന്നെ ചൂടിനെ എങ്ങനെ കുറയ്ക്കാൻ ശ്രമിക്കാം എന്നാണ് നമ്മൾ ഇനി ചിന്തിക്കേണ്ടത്. ഇനി വരും കാലങ്ങളിൽ ചൂട് നിയന്ത്രണാതീതമാകാൻ സാധ്യതയുള്ളതിനാൽ പുതുതായി വീട് വെക്കാനൊരുങ്ങുന്നവരെങ്കിലും പ്രകൃതിയ്ക് ഇണങ്ങുന്ന രീതികൾ അവലംബിക്കുകയാണ് ഏക പോംവഴി.
തറ പണിയുമ്പോൾ കരിങ്കല്ലോ വെട്ടുകല്ലോ ഉപയോഗിച്ചാൽ നല്ല തണുപ് കിട്ടാൻ സഹായിക്കും. അതുപോലെ വീടിനു പരമാവധി വലിയ ജനാലകൾ തിരഞ്ഞെടുക്കുക. ജനാലകൾ അധികം ചൂട് ഏൽക്കാത്ത സ്ഥലങ്ങളിൽ വെക്കുന്നതാണ് ഉത്തമം. കാരണം ഇത് ചൂടിനെ പ്രതിരോധിക്കാനും ആവശ്യത്തിന് വെളിച്ചം വീടിനുള്ളിലേക് കയറാനും ഇത് സഹായിക്കും.
ചുമരിനായി മഡ് പ്ലാസ്റ്ററിങ് ഉപയോഗിക്കുക. ഇപ്പോൾ മഡ് പ്ലാസ്റ്ററിങ് കൂടുതലായി ഉപയോഗിച്ച് വരുന്നുണ്ട്. മണ്ണ് തേച്ചുപിടിപ്പിക്കുക വഴി തണുപ്പ് കുറയുകയും അധികം ചെലവ് സഹിക്കുകയും വേണ്ട. മാത്രവുമല്ല മഡ് പ്ലാസ്റ്ററിങ്ങിനു പെയിന്റിനെ അപേക്ഷിച്ച കാഴ്ച ഭംഗിയും കൂടുതലാണ്. പെയിന്റ് വാങ്ങുന്ന കാശും ലാഭം.
ചുമരുകൾ പുറത്തേക് തള്ളിനിൽക്കുന്ന രീതിയിൽ വരാന്തകൾ പണിയുന്നതും ചൂട് കുറയ്ക്കാനുള്ള നല്ലൊരു മാർഗമാണ്. മേൽക്കൂരയിൽ ഓടുകൾ പതിക്കുന്നതും നല്ലതാണു. ചരിഞ്ഞ മേൽക്കൂര നിർമ്മിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കും. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഭാഗങ്ങളിൽ ചുമരുകൾ വരാതിരിക്കാൻ സഹായിക്കുക.
വീടിനകത്തും പുറത്തും ചെടികൾ വെച്ച് പിടിപ്പിക്കുന്നത് നല്ലതാണു. മുറ്റം നിറയെ ചെറിയ വൃക്ഷങ്ങളോ തണൽ മരങ്ങളോ ഒക്കെ വെച്ചുപിടിപ്പിക്കാവുന്നതാണ്. ചെടികൾ ശുദ്ധവായു പ്രധാനം ചെയ്യുന്നതോടൊപ്പം തണലുമേകും. ഈ രീതികൾ പരീക്ഷിച്ചോളു നമുക്ക് ചൂടിനെ അതിജീവിക്കാൻ കഴിയും.
https://www.facebook.com/Malayalivartha