വീടിന്റെ ഐശ്വര്യവും പൂജാമുറിയുടെ പ്രാധാന്യവും
ഒരു വീടിന്റെ സകല ഐശ്വര്യങ്ങള്‍ക്കും അടിസ്ഥാനം ഈശ്വര ചൈതന്യമാണ്. അതുകൊണ്ടു തന്നെയാണ് ഈശ്വര ചൈതന്യം കുടികൊള്ളുന്ന ഭൂമിയെ നമ്മൾ വീട് വെക്കാനായി തിരഞ്ഞെടുക്കുന്നത്. ഭൂമിയിൽ മാത്രമല്ല നമ്മുടെ വീടുകളിൽ ദൈവാധീനം നിലനിൽക്കുകയും വേണം. അതുകൊണ്ടു തന്നെയാണ് വീടായാൽ ഒരു പൂജാമുറി വേണം എന്ന് പറയുന്നത്. എന്നാല്‍, അതിന്റെ സ്ഥാനം സംബന്ധിച്ച് വ്യവസ്ഥകള്‍ പാലിക്കാതെയാണ് പലരും വീടു നിര്‍മിക്കുന്നത്.
നിത്യേന ക്ഷേത്രദര്‍ശനം നടത്താന്‍ നമുക്കു മിക്കവര്‍ക്കും സാധിക്കാറില്ല. അതുകൊണ്ടാണ് വാസ്തുശാസ്ത്രം, ഗൃഹ ത്തിനുള്ളില്‍ ദേവാലയത്തിന്റെ പ്രതിരൂപമായ പൂജാമുറി ഒരുക്കി ആരാധിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. വാസ്തു നിയമം അനുസരിച്ച് ഒരു ഗൃഹത്തിന്റെ പൂജാമുറിയു ടെ സ്ഥാനം എവിടെ വരുന്നു എന്ന് നോക്കാം.
ഈശാന കോണിലാണ് യഥാര്‍ത്ഥത്തില്‍ ഉത്തമമായ പൂജാമുറിയുടെ സ്ഥാനം. അല്ലായെങ്കിൽ വീടിൻറെ വടക്കു കിഴക്കേ കോണിലോ തെക്കു പടിഞ്ഞാറേ കോണിലോ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലോ ആണ് പൂജാമുറിക്കു സ്ഥാനം നല്‍കേണ്ടത്. അല്ലാതെ നമ്മൾ ചെയ്യുന്ന പോലെ പടിക്കെട്ടിനു താഴെയോ സ്ഥലം മിച്ചം ഉള്ളിടത്തോ അല്ല. നാലുകെട്ടിലാണെങ്കിൽ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നത് അഭികാമ്യമാണ്.
ഹൌസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതാണ് നല്ലത്. ഈ ഭാഗത്തെ ബ്രഹ്മ സ്ഥാനമെന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും, വീടുകളില്‍ വടക്ക് കിഴക്ക് മൂല തന്നെയാണ് പൂജകള്‍ക്ക് നല്ലത്. വടക്ക് കിഴക്ക് ദിക്കിനെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരനാണെന്ന പ്രത്യേകത കൂടിയുണ്ട്. കിഴക്കു ഭാഗത്തുള്ള പൂജാമുറി വീട്ടില്‍ താമസിക്കു ന്നവര്‍ക്ക് പേരും പ്രശസ്തിയും നല്‍കുമ്ബോള്‍ വടക്കു ഭാഗ ത്തുള്ള പൂജാമുറി വിജ്ഞാനം നല്‍കുമെന്നും പറയപ്പെടുന്നു.
കിടപ്പു മുറിയും, സ്വീകരണ മുറിയും, ബാത്റൂമിലെ അരികിലുള്ള മുറിയും ഒരിക്കലും പൂജാമുറിക്കെടുക്കരുത്. കിഴക്കോട്ട് പൂജാമുറിയില്‍ എല്ലാ ദേവന്മാരുടേയും ചിത്രങ്ങള്‍ അഭിമുഖമായി വയ്ക്കാം. പടിഞ്ഞാറ് അഭിമുഖമായി വയ്ക്കുന്നത് മദ്ധ്യമമാണ്. ദുര്‍ഗ്ഗ മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ചിത്രങ്ങള്‍ തെക്കോട്ട് അഭിമുഖമായി വയ്ക്കാം. രണ്ടു തിരിയിട്ട് വേണം വിളക്കുകൊളുത്താന്‍ എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പൂജാമുറിയുടെ വാതിലും ജനലും നിര്‍മിക്കുന്നതിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. രണ്ടു പാളികളിലുള്ളതായിരിക്കണം വാതില്‍. വടക്ക് കിഴക്ക് ദിക്കിലേക്കായാണ് പൂജാമുറിയുടെ വാതിലും ജനലും തുറക്കേണ്ടത്. അതുപോലെ വാതില്‍പ്പടിയും നിര്‍ബന്ധമാണ്. പിരമിഡ് രൂപത്തിലായിരിക്കണം പൂജാമുരിയുടെ മേല്‍ക്കൂര നിര്‍മ്മിക്കേണ്ടത്. ഷെല്‍ഫുകളില്‍ തട്ടുകള്‍ നിരത്തി ചിത്രങ്ങള്‍ വച്ചുള്ള ആരാധനാ രീതി നിര്‍ബന്ധമായും ഒഴിവാക്കണം. പൂജാമുറിയില്‍ മഹാലക്ഷ്മിയുടെ പടം വച്ച് പൂജിക്കുന്നത് വളരെ ശ്രേഷ്ഠമാണ്. പൂജാമുറിയുടെ മുകളിലോ താഴെയോ സമീപത്തോ ബാത്‌റൂം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha