അടുക്കള എങ്ങനെ മോഡി കൂട്ടാം
വീട് വെക്കുമ്പോൾ അടുക്കള ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ. ന്യൂ ജെൻ ട്രെൻഡ് അനുസരിച്ച അടുക്കളയാണ് വീട്ടിലെ ഏറ്റവും ഭംഗിയുള്ള ഭാഗം. ഒരു വീടിന്റെ അന്തസ്സ് ഉയർത്തിപിടിക്കുന്നതിലും അടുക്കളയുടെ പങ്ക് ചെറുതൊന്നുമല്ല. തച്ചുശാസ്ത്ര പ്രകാരം തെക്ക് കിഴക്കോ, വടക്ക് കിഴക്കോ അടുക്കളയ്ക്ക് ഉത്തമം. വടക്ക് പടിഞ്ഞാറും ആകാം. മറ്റ് മുറികളെക്കാളും ചെറുതാകണം അടുക്കളയെന്ന് വാസ്തുമതം. ആയത്തേക്കാൾ (വരവിനേക്കാൾ) വ്യയം (ചെലവ്) കുറയണമെന്ന് സാരം.
ചെറിയ ഒരു വിളമ്പു മേശയും വിനോദത്തിനൊരു കൊച്ചുടിവിയും സ്റ്റോർറൂമും ഒക്കെ ചേരുന്നതിനൊപ്പം അസംഖ്യം ഗൃഹോപകരണങ്ങളും (മിക്സി, ഗ്രൈൻഡർ, മൈക്രോവേവ് അവ്ൻ, ഡിഷ് വാഷർ, വാട്ടർ പ്യൂരിഫയർ, സിങ്ക് പൾവറൈസർ, ഇലക്ട്രിക് കെറ്റിൽ, സാന്റ്വിച്ച് മേക്കർ തുടങ്ങി എത്രയെത്ര) ഉള്കൊള്ളിക്കണമെങ്കിൽ അടുക്കളയ്ക് വലിപ്പം കൂടിയാലും അധികമാവില്ല അല്ലെ. മോഡുലാർ കിച്ചൻ എന്ന ആധുനിക അടുക്കളയുടെ ആവിർഭാവത്തോടെ അടുക്കളയിൽ ഒന്നും വാരിവലിച്ചിട് വൃത്തികേടാക്കില്ല. എന്താണ് മോഡുലാർ കിച്ചൻ? വ്യത്യസ്ത വലുപ്പത്തിലുള്ള ഷെൽഫ് മൊഡ്യൂളുകൾ തരാതരം അടുക്കി ബാക്കി വരുന്ന ഇടം പ്രയോജനപ്പെടുത്തി ചെയ്‌തെടുക്കുന്ന ഒരു അടുക്കള. അതാണ് മോഡുലാർ കിച്ചൻ. ഇത്തരം ഷെൽഫ് മൊഡ്യൂളുകൾ വിപണിയിൽ ലഭ്യമായ റെഡിമെയ്ഡ് ഉപകരണങ്ങളെ ( കട്ലറി ട്രേ, പ്ലേറ്റ്, സ്പൂൺ റാക്കുകൾ, ബോട്ടിൽ റാക്കുകൾ എന്നിങ്ങനെ തുടങ്ങി മിക്സി, ടേബിൾ ടോപ് ഗ്രൈൻഡർ വരെ) ഉൾക്കൊള്ളാൻ തക്കവിധം വലിയ ക്രമീകരങ്ങളും ഭാരവാഹകശേഷിയും ഉള്ളവയാകും.
ഇത്തരം ഷെൽഫ് മൊഡ്യൂളുകൾ, ഈർപ്പ, താപ പ്രതിരോധം ചെയ്ത്, കീട പ്രതിരോധത്തിനുള്ള രാസചികിത്സയും നടത്തി ഈർപ്പം കയറാത്തവിധം പോളിഷിങ്ങും നടത്തിയാണ് തയാറാക്കുക. എന്നാൽ സാദാരണക്കാരാണ് ഇത് അപ്രാപ്യമാം വണ്ണം ചെലവേറിയതാണ്. ഇവിടെയാണ് മോഡുലാർ കിച്ചൻ എന്ന പേരിൽ ടെയ്‌ലർ മേഡ് കിച്ചണുകൾക്ക് പ്രാധാന്യമേറുന്നത്. അടുക്കളയ്ക്കനുയോജ്യമായ രീതിയിൽ പ്ലൈവുഡും ബ്ലോക് ബോർഡും ഉപയോഗിച്ച് കൗണ്ടറുകൾ ചെയ്ത് ഇതിനു മുകളിലേക്ക് ഗ്രാനൈറ്റോ മറ്റോ പതിപ്പിക്കുന്ന രീതിയാണിത്. എന്തായാലും ഇന്നത്തെ വീടുകളുടെ അടുക്കള എത്രത്തോളം മോഡി കൂട്ടാമെന്നും എങ്ങനെയൊക്കെ ഭംഗി വരുത്താമെന്നും ചിന്തിക്കുകയാണ് വീട്ടമ്മമാർ.
https://www.facebook.com/Malayalivartha