നടുമുറ്റം വീടിനു യോജിച്ചതാണോ?
പണ്ടുകാലം മുതൽ വീടിന്റെ നടുമുറ്റത്തിനു പ്രാധാന്യമേറെയാണ്. ഈ ന്യൂജനറേഷൻ യുഗത്തിലും നടുമുറ്റത്തിന്റെ പ്രസക്തി കുറഞ്ഞു പോയിട്ടില്ല. നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് പലര്‍ക്കും നടുമുറ്റങ്ങള്‍ എന്നാല്‍ അവ നിത്യജീവിതത്തില്‍ അത്ര പ്രാറ്റിക്കലല്ല എന്ന കാര്യം പലർക്കും അറിയില്ല. നല്ല മഴപെയ്യുമ്പോള്‍ നടുമുറ്റങ്ങളില്‍ നിന്നും വരാന്തകളിലേക്ക് വെള്ളം തെറിക്കാനുള്ള സാധ്യത നിരവധിയാണ്. കുട്ടികളോ പ്രായം ചെന്നവരോ ഉള്ള വീടാണെങ്കിൽ പിന്നെ ഇത് മതി തെന്നി വീണു അപകടമുണ്ടാകാൻ.
ഇപ്പോള്‍ നമ്മള്‍ നിര്‍മിക്കുന്ന നടുമുറ്റങ്ങളുടെ ലിന്റല്‍ ഹൈറ്റും റൂഫിങ്ങ് ഹൈറ്റും വളരെ ഉയർന്നിട്ടായിരിക്കും. ഇക്കാരണത്താൽ നല്ല മഴ ഉണ്ടെങ്കിൽ വീടിനുളളിൽ വെള്ളത്തിന്റെ പാറലും ഇടിവെട്ടുമ്പോള്‍ കടത്തിണ്ണയില്‍ നില്‍ക്കുന്ന അനുഭവവും ആകും ഉണ്ടാവുക. ഇടി വീട്ടിനുള്ളിലേക് ഇറങ്ങി വരുന്ന പോലെ തോന്നും.
കള്ളന്മാരെ ഒരു പരിധിവരെ സഹായിക്കുന്നവയാണ് നടുമുറ്റങ്ങൾ. കാരണം വലിയൊരു തെങ്ങിന്റെ മുകളില്‍ കയറി ഇരുന്നാല്‍ വീട്ടിലെ മൊത്തം ചലനങ്ങളും സുഖമായി നിരീക്ഷിക്കാമെന്നുള്ളതാണ്. മഴക്കാലം തീർന്നാലോ ഇയ്യാംപാറ്റകളുടെ വിഹാരകേന്ദ്രമായിരിക്കും നടുമുറ്റം. പിന്നെ പായലും മറ്റും പിടിപെടാനും സാധ്യത കൂടുതലാണ്. വൃത്തിയോടും ഭംഗിയോടും കുടി എന്നും നിലനിർത്തുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാകും. ഇത്തരത്തിൽ ധാരാളം ദോഷഫലങ്ങൾ ഉള്ളതിനാൽ വീടുകൾക്കു നടുമുറ്റം ഒഴിവാക്കുന്നതല്ലേ നല്ലത്.
https://www.facebook.com/Malayalivartha