വീടുകളിൽ പടിപ്പുരയുടെ പ്രാധാന്യം
സാധാരണയായി ഗൃഹം വെയ്ക്കാനെടുക്കുന്ന ദീർഘചതുരമോ, സമചതുരമോ ആയ ചെറിയ പറമ്പുകളിൽ ശാസ്ത്രത്തിൽ അനുശാസിക്കുന്ന വിധത്തിൽ പടിപ്പുര നിർമ്മാണത്തിന് സ്ഥലപരിമിതി ഉണ്ട്. അതിനാൽ പടിപ്പുരയുടെ സ്ഥാനം നിശ്ചയിച്ച് അവിടെ ഗേറ്റ് വയ്ക്കുകയാണ് പതിവ്. എങ്കിലും ഇന്ന് പടിപ്പുരയുടെ പ്രസക്തി പാടെ നഷ്ടപ്പെട്ടു പോയിട്ടില്ല. വാസ്തുപ്രകാരം വീടുവയ്ക്കുമ്പോൾ ഗേറ്റിന്റെ സ്ഥാനത്തിനും പ്രാധാന്യമുണ്ട്. പടിപ്പുരയുടെ ദർശനം വീടിനു അഭിമുഖമായിരിക്കണം എന്നാണ് ശാസ്ത്രം പറയുന്നത്.
പ്രധാന വാതിലിനു നേരെ ആകരുത് പടിപ്പുരയുടെ മധ്യ ഭാഗം. മധ്യത്തിൽ നിന്നും അല്പം വടക്കുമാറി വേണം ഗേറ്റ് സ്ഥാപിക്കാൻ. വസ്തുവിന്റെ മൂലകളിൽ നിന്നും വീട്ടുവേണം ഗേറ്റ് അല്ലെങ്കിൽ പടിപ്പുര നിർമ്മിക്കേണ്ടത്. സാധാരണ പുറംഭംഗിക്കാന് പ്രാധാന്യം കൊടുക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ അകംഭംഗി വേണം കൂട്ടേണ്ടത്.
വാസ്തുവിന്റെ കിഴക്കുവശത്തെ ഒട്ടാകെ ദീർഘത്തെ പദകൽപ്പന അനുസരിച്ച് ഒൻപതാക്കി ഭാഗിച്ച് മദ്ധ്യപദത്തിന്റെ വടക്കുവശത്തുള്ള ഇന്ദ്രപദത്തിലാണ് പടിപ്പുരയുടെ സ്ഥാനം. ഗൃഹം നിൽക്കുന്ന പറമ്പിന്റെ നാല് അതിർത്തികളിലും വാസ്തുവിലേക്ക് കയറുന്നതിനായി പടിപ്പുരകളുണ്ടാക്കാൻ ശാസ്ത്രത്തിൽ വിധിയുണ്ട്. എങ്കിലും അതിൽ പ്രധാനം കിഴക്കോട്ട് മുഖമായ പടിഞ്ഞാറ്റിപ്പുരയുടെ കിഴക്കേ പടിപ്പുരയ്ക്കോ, അല്ലെങ്കിൽ പടിഞ്ഞാറ്റി പ്രാധാന്യമുള്ള നാലുകെട്ടുകളുടെ പടിഞ്ഞാറുവശത്തുള്ള പടിപ്പുരയ്ക്കോ ആണ്. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ദിശകളിൽ വരുന്ന പ്രധാന പടിപ്പുരയുടെ ഇരുവശങ്ങളിലും ചെറിയ രണ്ട് പടിപ്പുരകൾ കൂടി നിർമ്മിക്കാൻ സ്ഥാനം ശാസ്ത്രത്തിൽ പറയുന്നുണ്ട്.
വാസ്‌തുപുരുഷ സങ്കല്‌പത്തില്‍ കിഴക്ക് ഇന്ദ്രപദം, തെക്ക് ഗൃഹക്ഷതപദം, പടിഞ്ഞാറ് പുഷ് പദന്തപദം, വടക്ക് ഭല്ലാടപദം എന്നിങ്ങനെ നാലുപദങ്ങളുണ്ട്. തെക്കെ അതിർത്തിയിലാണെങ്കിൽ സ്ഥാനം മദ്യപദത്തിന്റെ കിഴക്കുവശത്തുവരുന്ന ഗൃഹ്യക്ഷതപദത്തിലാണ്. പടിഞ്ഞാറ് വശത്താണെങ്കിൽ ഒമ്പതാക്കി ഭാഗിച്ചാൽ വരുന്ന മദ്യപദത്തിന്റെ തെക്കുവശത്തെ പുഷ്‌പദന്തപദത്തിലാണ് പടിപ്പുരയ്ക്കു സ്ഥാനമുള്ളത്. അതുപോലെ വടക്ക് അതിർത്തിയിൽ ഒട്ടാകെയുള്ള ദീർഘത്തെ ഒമ്പതാക്കി ഭാഗിച്ചാൽ ലഭിക്കുന്ന മദ്ധ്യപദത്തിന്റെ പടിഞ്ഞാറുവശത്തുള്ള ഭല്ലാടപദത്തിലാണ് സഞ്ചാരയോഗ്യമായ പ്രധാന പടിപ്പുരയുടെ ഉത്തമമായ സ്ഥാനം. ഇതുകൂടാതെ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ദിശകളിൽ വരുന്ന പ്രധാന പടിപ്പുരയുടെ ഇരുവശങ്ങളിലും ചെറിയ രണ്ട് പടിപ്പുരകൾ കൂടി നിർമ്മിക്കാൻ സ്ഥാനം ശാസ്ത്രത്തിൽ പറയുന്നുണ്ട്.
വടക്കുവശത്ത് ഗേറ്റുവെക്കുമ്പോള്‍ വാസ്‌തുവിന്‍െറ വടക്കേഭാഗത്തെ നീളത്തെ ഒമ്പതാക്കി ഭാഗിച്ച് വടക്കുപടിഞ്ഞാറെ മൂലയില്‍ നിന്ന് നാലാമത്തെ പദത്തില്‍ ഉത്തമമായ പടിപ്പുരയുടെ സ്ഥാനവും രണ്ടാമത്തേയോ എട്ടാമത്തേയോ പദങ്ങളില്‍ ചെറിയ പടിപ്പുരയുടെ സ്ഥാനവും നിശ്ചയിക്കാവുന്നതാണ്. ഇപ്രകാരം വാസ്‌തുവിന്‍െറ മദ്ധ്യത്തില്‍ നിന്ന് ഒരു പദം അപ്രദക്ഷിണമായി(ആന്‍റിക്ലോക്ക്‌വൈസ്) നീക്കി ഗേറ്റിന് സ്ഥാനം നിശ്ചയിക്കുമ്പോള്‍ ഗേറ്റിന്‍െറ കാല് വാസ്‌തുമദ്ധ്യത്തില്‍ വരാതെ ശ്രദ്ധിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha