വീടിന്റെ ഐശ്വര്യം എങ്ങനെ നിലനിർത്താം
വീട് വെച്ചതുകൊണ്ടു മാത്രം ആയില്ല. അവിടെ നല്ലൊരു ജീവിതം നയിക്കാൻ വേറെയും ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
വീടിന്റെ ഐശ്വര്യത്തിന് എപ്പോഴും വീടും പരിസരവും ശുചിത്വത്തോടെ പരിപാലിക്കണം. വാതിലിന് മുന്നിലും കയറി വരുന്ന മുറിയിലോ ഒന്നും ചെരുപ്പ് പ്രദര്ശിപ്പിക്കരുത്. വിഴുപ്പു തുണികൾ വീട്ടിൽ കൂട്ടി ഇടരുത്. പഴകിയ ആഹാരസാധനങ്ങൾ വലിച്ചെറിയാനോ ഭക്ഷണം ദുര്യുപയോഗം ചെയ്യാനോ പാടില്ല. ഇതൊക്കെ വിപരീത ഫലങ്ങൾ ഉളവാക്കുന്നവയാണ്.
ഒരു ഭവനത്തിന്റെ കന്നിമൂലഭാഗത്ത് (തെക്ക് പടിഞ്ഞാറ് മൂല) ശ്രദ്ധിക്കേണ്ടവ എന്തെല്ലാം?
1.കന്നിമൂല ഭാഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇവിടം വീടിന്റെ സിറ്റൗട്ടാക്കുകയോ കാർപോർച്ചാക്കി ഉപയോഗിക്കുകയോ ചെയ്യരുത്. ഇവിടെ അടുക്കളയായിട്ട് ഉപയോഗിക്കരുത്. ടോയ് ലറ്റ് / കുളിമുറി കിണർ വലിയ കുഴികൾ ഇവ കന്നിമൂലയിൽ പാടില്ല. മതില്‍ കെട്ടിത്തിരിക്കുമ്പോൾ കന്നിമൂലഭാഗത്ത് വഴി വരാൻ പാടില്ല. പട്ടിക്കൂട്, പക്ഷിക്കൂട് എന്നിവയ്ക്കും ഈ ഭാഗം അനുയോജ്യമല്ല.
2. വടക്ക് കിഴക്ക് ഈശാനക്കോണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വടക്കുകിഴക്ക് ഈശാനക്കോണ് ദൈവത്തിന്റെ സ്ഥാനമാണ്. അതായത് ദൈവ ചൈതന്യം കുടികൊള്ളുന്ന ഭാഗം. ഇവിടം പൂജാമുറിക്ക്, കിടപ്പുമുറിക്കും ഉത്തമം. ടോയ്‌ലറ്റ് വരാൻ പാടില്ല, ഇവിടെ തുറന്നിരിക്കണം, ഇപ്പോഴും വായുസഞ്ചാരം ഉണ്ടാവണം. അടുക്കള ഇവിടെ വരുന്നത് നല്ലതല്ല. മീന രാശി ജലരാശിയാണ് അവിടെ അഗ്നി നല്ലതല്ല അതുകൊണ്ട് ഒഴിവാക്കുന്നതാണ് ഉചിതം. അഗ്നിയെ സൂചിപ്പിക്കുന്നവ ഒന്നും തന്നെ ഇവിടെ പാടില്ല. മീന രാശി കിണർ വരണം. വെയിറ്റുള്ള സാധനങ്ങൾ വയ്ക്കരുത്, സ്റ്റെയർ കെയ്സ് ആരംഭിക്കരുത്.
https://www.facebook.com/Malayalivartha