മരിച്ചവരുടെ ചിത്രങ്ങൾ വീട്ടിൽ വയ്ക്കാമോ?
പഴയ ഓർമ്മകൾ പലർക്കും ഗൃഹാതുരത്വം ഉണർത്തുന്നവയാണ്. അതുകൊണ്ടു തന്നെ ഓർമ്മകൾ ഉണർത്തുന്നത് ഒന്നും തന്നെ നമ്മൾ കളയാനും ഇഷ്ടപെടാറില്ല. പക്ഷെ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നമുക് ദോഷം വന്നാലോ. പുരാവസ്തുക്കളും മരിച്ച വ്യക്തിയുടെ പടങ്ങൾ അവർ ഉപയോഗിച്ച സാധനങ്ങൾ ഭവനത്തില്‍ ദോഷങ്ങൾ വരുത്തി വയ്ക്കും.
മുത്തശ്ശിമാരുടെ കോളാമ്പിയും കാൽപ്പെട്ടിയും തുടങ്ങി പഴക്കമുള്ള കട്ടിലുകൾ, കലമാൻ കൊമ്പുകൾ വരെ നമ്മൾ വീടുകളിൽ സൂക്ഷിക്കാറുണ്ട്. മരിച്ചവർ ഉപയോഗിച്ചിരുന്ന കണ്ണാടി, അവരുടെ പടങ്ങൾ ഇവ മാറ്റി ഭവനത്തിന്റെ ഐശ്വര്യം നിലനിർത്തണം. ഇത്തരം വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചാൽ അത് വീടിനും വീട്ടുകാർക്കും വിപരീത ഫലങ്ങൾ ഉണ്ടാക്കും.
പഴയ വസ്ത്രങ്ങൾ, പഴയ മാസികകൾ, പേപ്പർ കട്ടിങ്ങുകൾ, പഴയ നോട്ടുപുസ്തകങ്ങൾ, വക്ക് ഉടഞ്ഞതും പിടിയറ്റതുമായ കാഴ്ചവസ്തു, പഴയ ഓഡിയോ വീഡിയോ കാസറ്റുകൾ, ഉപയോഗശൂന്യമായ പഴയ വീട്ടുപകരണങ്ങൾ, പ്രവർത്തനം നിലച്ച വാച്ചുകളും മനസ്സിന്റെ ഉള്ളിൽ കാലാകാലങ്ങളായി കയറ്റിവച്ച ദുരിതങ്ങൾ ഓർമ്മകളും ഇവയെല്ലാം തന്നെ പാടെ ഉപേക്ഷിക്കുക. അതുപോലെ കത്തികൾ, മുള്ളുകൾ, കത്രികകൾ എന്നിവ വിഷാസ്ത്രങ്ങളായി പ്രവർത്തിച്ച് ദോഷകരമായ ഊർജ്ജം പുറപ്പെടുവിക്കുന്നവയാണ്. ഇവ പുറമെ കാണത്തക്ക രീതിയിൽ വെക്കാതിരിക്കുക.
https://www.facebook.com/Malayalivartha