മരണ വീട്ടില്‍ പോയാല്‍ കുളിച്ചിട്ടു കയറണമെന്ന് പറയുന്നതിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോ?
പണ്ടുകാലം മുതല്‍ക്കുതന്നെ നമ്മുടെയെല്ലാം വീടുകളില്‍ നിലനില്‍ക്കുന്ന ഒരു ആചാരമാണ് മരണവീട്ടില്‍ പോയി വന്നാല്‍ കുളിയ്ക്കണമെന്നത്. പല മതങ്ങളിലും ഇന്നും ഈ ആചാരം നിലനില്‍ക്കുന്നുമുണ്ട്. ഇതിന് പിന്നില്‍ ഒരു വിശ്വാസം കൂടിയുണ്ടായിരുന്നു.മരിച്ച ആളിന്റെ പ്രേതം മരണമന്വേഷിച്ചു ചെല്ലുന്ന ആളിന്റെ ദേഹത്ത് കയറുമെന്നും അതുകൊണ്ടാണ് അടിച്ചു നനച്ചു കുളിക്കണമെന്ന് പറയുന്നതെന്നൊക്കെയായിരുന്നു വിശ്വാസം. എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്. മാത്രമല്ല, പല ശാസ്ത്രീയമായ പല വശങ്ങളും ഇതിനു പിന്നിലുണ്ട.് അവ എന്തൊക്കെ ആണെന്ന് നോക്കാം.
മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനര്‍ജി മുഴുവന്‍ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയില്‍ ( ഊര്‍ജ്ജശരീരത്തില്‍) കയറിപ്പറ്റിയാല്‍ പ്രശ്‌നമാണ് ( ഓറ സ്‌കാനര്‍, ലേയ്ച്ചര്‍ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന് പറയുന്നത്.കുളിമ്പോള്‍ അല്പം ഉപ്പുപൊടി ചേര്‍ത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റിവിറ്റിയേയും കളയും. നേരെ മറിച്ച്
സന്തോഷകരമായ ചുറ്റുപാടില്‍ നിന്നും വന്നാല്‍ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തില്‍ നിന്നും പോന്നാല്‍ വീണ്ടും കുളിക്കരുത്).
അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാല്‍ അവിടത്തെ നെഗറ്റിവിറ്റിയും ഇല്ലാതാകും.വാസ്തു ശാസ്ത്രത്തില്‍ പറയുന്നു, കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ 7 പ്രാവശ്യം നവധാന്യങ്ങള്‍ മുളപ്പിച്ചാല്‍ ആ ദോഷം പോകുമെന്ന്.നമ്മുടെ ആചാരങ്ങള്‍ വളരെ ശ്രേഷ്ഠവും ശാസ്ത്രീയവുമാണ് . ഇത് മനസ്സിലാക്കാത്തതിനാലാണ് അന്ധവിശ്വാസവും അനാചാരവുമായി മാറുന്നത്.
വാസ്തവത്തില്‍ നമ്മുടെ ഋഷിമാരും പൂര്‍വ്വികരും പറഞ്ഞു വച്ച കാര്യങ്ങളുടെ മഹത്വമറിഞ്ഞാല്‍ നാം അറിയാതെ തന്നെ അവരെ കൈക്കൂപ്പിപ്പോകും!നമ്മളോ? അടുത്ത തലമുറയേ കാര്യങ്ങള്‍ പഠിപ്പിക്കാതേ വഴുതി മാറികളിക്കുന്നു. ഇത് പഞ്ചമഹായജ്ഞത്തിലെ ബ്രഹ്മയജ്ഞം ചെയ്യാത്തതിന്റെ കര്‍മ്മദോഷമായ്ത്തീരുമത്രേ്!!മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല, മൃതദേഹത്തില്‍ തൊടുന്നതിനു മുന്‍പും കര്‍മ്മശേഷവും ഉടുതുണിയാല്‍ കുളിക്കണം, മരിച്ച് മൂന്ന് മണിക്കൂറിന് മുന്‍പ് (Indroduction of de vacsination liquid in the dead body) പച്ച മാവിന്‍ വിറകില്‍ ദഹിപ്പിക്കണം. പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷമലിനീകരണം ഒഴിവായി കിട്ടും.
ശേഷം ബലികാക്കകളെ ക്ഷണിതാക്കളായി കുടിയിരുത്തി പരിസരത്ത് ബലിയിടുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനാണ്. സഞ്ചയനത്തിന് അസ്ഥികള്‍ ചമതയെന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണയാലേ എടുക്കാവൂ, ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവും.
ശേഷം പുലവീടല്‍ ചടങ്ങിന് എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം (പശുവിന്റെ പാല്‍, മൂത്രം, തൈര്, നെയ്യ്,വെണ്ണ) കഴിച്ചാല്‍ മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരം ശുദ്ധമാവും.ശേഷം പതിനാറിന് സര്‍വ്വരുമായി സദ്യയുണ്ണുന്നതോടു കൂടി വിശപ്പുമാറിയവന്റെ അനുഗ്രഹത്താല്‍ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന psychology കൂടി ഈ ശാസ്ത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha