പൂര്‍ണമായും കല്ലുകൊണ്ടുള്ള പോര്‍ച്ചുഗലിലെ ഈ വീട് കാണൂ...
പോര്‍ച്ചുഗലിലെ ഈ കല്ലുവീട് നമ്മളെ ശിലായുഗത്തിലേക്ക് കൊണ്ടുപോകും. നാലു വലിയ ഉരുളന്‍ പാറക്കല്ലുകള്‍ ചേര്‍ത്തുവച്ചാണ് ഈ കല്ലുവീട് നിര്‍മിച്ചിരിക്കുന്നത്.
ഒരു റൊഡ്ജിഗ്രസ് കുടുംബത്തിന് വേനല്‍ക്കാല വസതിയായി 1974-ല്‍ ആണ് ഈ വീട് നിര്‍മിക്കുന്നത്. നോര്‍ത്ത് പോര്‍ച്ചുഗല്ലിലെ മനോഹരമായ ഒരു കുന്നിന്റെ മുകളിലാണ് ഈ വീട് നിര്‍മിച്ചിരിക്കുന്നത്. വീടിന്റെ ഇന്റീരിയര്‍ നിര്‍മാണത്തിനായി മരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.
2009-ല്‍ ഈ കൗതുക വീടിനെ പറ്റിയുള്ള ചിത്രങ്ങള്‍ പ്രചരിച്ചതോടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ വീട് കാണാന്‍ മാത്രമായി ഇവിടം സന്ദര്‍ശിക്കാന്‍ തുടങ്ങി. വൈകാതെ അറിയപ്പെടുന്നൊരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലേക്ക് ഈ വീട്മാറി.
വീടിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായതോടെ ചിത്രത്തിന്റെ ആധികാരികതയെപറ്റി സംശയങ്ങളുമായി പലരും രംഗത്തെത്തി. കല്ല് വീട് ഫോട്ടോഷോപ്പാണെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. ഒടുവില്‍ പോര്‍്ച്ചുഗീസ് ടെലിവിഷന്‍ ചാനലും ഡെയ് ലിമെയ്‌ലും കല്ലൂവീടിനെക്കുറിച്ച് വാര്‍ത്തകള്‍ ചെയ്തതോടെയാണ് വിവാദം അവസാനിച്ചത്. മൂണ്‍ എന്ന പോര്ച്ചുഗീസ് സിനിമയില്‍ കല്ലുവീട് ചിത്രീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha