യൂറോപ്യന്‍ ശൈലിയില്‍ ചങ്ങനാശേരിയിലുള്ള ഒറ്റനില വീട്
ഓസ്‌ട്രേലിയന്‍ ശൈലിയിലുള്ള ഒരു കൊച്ചുവീട് വേണമെന്നായിരുന്നു ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഉടമയ്ക്കും കുടുംബത്തിനും ആഗ്രഹം.
അതിനനുസരിച്ചാണ് ചങ്ങനാശേരി നാലുകോടിയിലുള്ള അലക്‌സ് വില്ല നിര്‍മിച്ചിരിക്കുന്നത്. യൂറോപ്യന്‍ ശൈലിയിലുള്ള ഒറ്റനില വീട്.
പുറമെ കൊളോണിയല്‍ ശൈലിയിലാണെങ്കിലും സമകാലിക ശൈലിയിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ഒരേക്കറുണ്ട് വീടിരിക്കുന്ന വസ്തുവിന്റെ വിസ്തീര്‍ണം.
ട്രസ് റൂഫില്‍ ടൈല്‍ മേഞ്ഞു ഭംഗിയാക്കിയിരിക്കുന്നു. ഭിത്തികളില്‍ നാച്വറല്‍ സ്‌റ്റോണ്‍. ക്‌ലാഡിങ് ചാരുത പകരുന്നു. മുന്‍വശത്ത് ചെറിയ വരാന്ത നല്‍കിയിട്ടുണ്ട്.
സിറ്റൗട്ടില്‍ ലപ്പോത്ര മാര്‍ബിളും അകത്തളങ്ങളില്‍ വിട്രിഫൈഡ് ടൈലുകളുമാണ ഉപയോഗിച്ചിരിക്കുന്നത്. പോര്‍ച്ചിനും സിറ്റ്ഔട്ടിനുമിടയില്‍ ഒരു ഓപ്പണ്‍ കോര്‍ട് യാര്‍ഡ് ഒരുക്കിയിരിക്കുന്നു.
പ്രകാശം സുലഭമായി ലഭിക്കുന്നതിന് ഒരു 'ലൈറ്റ് വെല്‍' സംവിധാനം ഒരുക്കിയിരിക്കുന്നു. ഇതിലൂടെ അകത്തളങ്ങളില്‍ എപ്പോഴും നല്ല വെളിച്ചം ലഭിക്കുന്നതിനാല്‍ പകല്‍ സമയത്ത് മുറികളില്‍ ലൈറ്റ് ഇടേണ്ട കാര്യമില്ല. രാത്രിയില്‍ അകത്തളത്തില്‍ സുഖകരമായ ആംബിയന്‍സ് ലഭിക്കുന്നതിനായി ഫോള്‍സ് സീലിങ്ങില്‍ മൂഡ് ലൈറ്റിങ് ചെയ്തിരിക്കുന്നു. സ്വീകരണമുറിയിലെ ഫര്‍ണിച്ചറുകള്‍ കസ്റ്റം മെയ്ഡ് ആണ്. ഓപ്പണ്‍ കിച്ചന്‍ കം ഫാമിലി ലിവിങ്ങാണ് ഒരുക്കിയിരിക്കുന്നത്.
ലാന്‍ഡ്‌സ്‌കേപ്പ് ലളിതമായി ഒരുക്കിയിരിക്കുന്നു. മഴവെള്ളം ഭൂമിയില്‍ താഴുന്ന നാച്വറല്‍ സ്‌റ്റോണ്‍ കൊണ്ട് മുറ്റം ടൈല്‍ ചെയ്തിരിക്കുന്നു. ഗാര്‍ഡനില്‍ പരിചരണം കുറവ് ആവശ്യമുള്ള ചെടികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് ജലസംവിധാനത്തിനായി സ്പ്രിങ്ക്‌ലര്‍ നല്‍കിയിരിക്കുന്നു.
ഏതായാലും ഒരു ഓസ്‌ട്രേലിയക്കാരന്റെ ഗമയോടെ നില്‍ക്കുന്ന അലക്‌സ് വില്ലയെ റോഡിലൂടെ പോകുന്ന ആരുമൊന്നു നോക്കിപ്പോകുമെന്നു തീര്‍ച്ച.
https://www.facebook.com/Malayalivartha