മഴവെള്ള സംഭരണി ധനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
മഴവെള്ള സംഭരണ പദ്ധതികള്‍ക്ക് പഞ്ചായത്തുകള്‍ക്കും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നു.
കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിട്ടേഷന്‍ ഏജന്‍സിയുടെ മഴകേന്ദ്രം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തുകള്‍ വഴി വ്യക്തിഗത കുടുംബങ്ങളിലും സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാലയങ്ങളിലും മഴവെള്ള സംഭരണികളുടെ നിര്‍മാണം, ഗ്രാമപഞ്ചായത്തുകളില്‍ മാതൃകാ മഴവെള്ള സംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിങ് തുടങ്ങിയവയ്ക്ക് സഹായം നല്‍കും.
പൊതുസ്ഥാപനങ്ങള്‍ക്കും മഴവെള്ള സംഭരണി ആവശ്യമുള്ള വിദ്യാലയങ്ങള്‍ക്കും അപേക്ഷിക്കാം. ഇതിനകം സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ട.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2320848, 2337003
അവസാന തീയതി: ജൂണ്‍ 8
വീട്ടുവളപ്പില്‍ പച്ചക്കറി കൃഷിക്കൊപ്പം മാലിന്യസംസ്‌കരണ ജലസേചന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സഹായപദ്ധതികളുമായി കൃഷിവകുപ്പ്.
തെരഞ്ഞെടുത്ത നഗരപ്രദേശങ്ങളില്‍ 2600 ഗാര്‍ഹിക കമ്പോസ്റ്റ് യൂണിറ്റുകള്‍ക്ക് യൂണിറ്റൊന്നിന് 2500 രൂപ വീതം സബ്‌സിഡി നല്‍കും. തിരിനന / ചെറുകണിക ജലസേചന യൂണിറ്റുകള്‍ക്ക് 2000 രൂപ വരെ സബ്‌സിഡി നല്‍കും.
https://www.facebook.com/Malayalivartha