നിങ്ങളുടെ വീടിനുള്ളില്‍ ഈ ചെടികള്‍ നട്ടാല്‍ അവ വീട് വിഷമുക്തമാക്കി സുഖനിദ്ര നല്‍കും
വീട്ടിനുള്ളിലുള്ള ചെടികളായാലും വീടിന് പുറത്തുള്ള ചെടികളായാലും ചെടികള്‍ ഒരിക്കലും അലങ്കാര വസ്തുക്കള്‍ മാത്രമല്ല . ഇത് നമ്മുടെ വീടിന് ശുദ്ധവായു നല്‍കുന്നു. ആരോഗ്യം മെച്ചപ്പെടുത്താനും ചെടികള്‍ക്ക് സാധിക്കുന്നു. ചെടികള്‍ നിങ്ങളുടെ വീട് വിഷമുക്തമാക്കി സുഖ നിദ്ര നല്‍കുന്നതിന് സാധിക്കുന്ന ചെടികളെ കുറിച്ച് പരിചയപ്പെടാം
വെള്ളനിറത്തോടു കൂടിയ പൂക്കള്‍ ഉണ്ടാകുന്ന ചെടിയാണ് മദനവൃക്ഷം. എരുക്ക്(caltoropis gigantea)
വര്‍ഗ്ഗത്തില്‍ പെട്ടതാണ് ഈ ചെടി. ഈ ചെടി സുഖനിദ്രയ്ക്ക് സഹായിക്കുക മാത്രമല്ല മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യുന്നു. ഈ ചെടി നിങ്ങളുടെ കിടപ്പു മുറിയില്‍ വെച്ചാല്‍ ഉത്കണ്ഠ ഇല്ലാതാകുകയും നല്ല ഉറക്കം കിട്ടുകയും ചെയ്യുന്നു.
കറ്റാര്‍വാഴയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഉണ്ട്. കറ്റാര്‍വാഴ വീട്ടില്‍ നട്ടുപിടിപ്പിച്ചാല്‍ മലിനീകരണം ഇല്ലാതാക്കി വായുവിനെ ശുദ്ധികരിക്കുന്നു. ഓക്‌സിജനെ പുറത്ത് വിട്ട് സുഖകരമായ ഉറക്കം നല്‍കുന്നു. കൂടാതെ സൂര്യാഘാതം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും ഉത്തമമാണ് കറ്റാര്‍വാഴ.
മുല്ലയുടെ മണം നിങ്ങളുടെ മനസ്സിലെ സമ്മര്‍ദ്ദം ഇല്ലാതാക്കാറില്ലേ, ഇത് തന്നെയാണ് മുല്ലയുടെ ഗുണവും. മികച്ച ഉറക്കം നല്‍കുന്നതിന് മുല്ല സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് പോസിറ്റീവായ ഊര്‍ജ്ജമാണ് നല്‍കുന്നത്.
സ്‌പൈഡര്‍ പ്ലാന്റ് അലോവേരയെ പോലെ തന്നെ ഓക്‌സിജനെ രാത്രിയില്‍ പുറത്ത് വിടുന്ന ചെടിയാണ് സ്‌പൈഡര്‍ പ്ലാന്റ്. വീടിനെ ശുദ്ധീകരിക്കാനും സ്‌പൈഡര്‍ പ്ലാന്റ് സഹായിക്കുന്നു.
പീസ് ലില്ലി കാഴ്ചയില്‍ ഒരുപാട് ഭംഗിയില്ലാത്ത ചെടിയാണ് പീസ് ലില്ലി എന്നാല്‍ നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ പീസ് ലില്ലി സഹായിക്കുന്നു.
https://www.facebook.com/Malayalivartha