കെട്ടിടം ഇനി പൊളിക്കേണ്ട, ഉയര്‍ത്തി മാറ്റിവയ്ക്കാം...
ഒത്തുപിടിച്ചാല്‍ മലയും പോരും എന്നുപറയുന്നത് വെറുതെയല്ല. മരുത്തടിയിലെ എസ്.എന്‍.ഡി.പി. ശാഖാമന്ദിരത്തിന്റെ കാര്യത്തില്‍ ഇത് പൂര്‍ണമായും ശരിയാണ്. റോഡിന്റെ നിരപ്പിനേക്കാള്‍ താഴ്ചയിലുള്ള കെട്ടിടമാണ് ജാക്കിയുടെയും ലിവറിന്റെയും മുകളില്‍ ഇപ്പോള്‍ രണ്ട് മീറ്ററോളം ഉയര്‍ന്നിരിക്കുന്നത്.
മഴ കനത്താല്‍ ഗുരുദേവമന്ദിരം വെള്ളം കയറി മുങ്ങും. കൊല്ലം മരുത്തടി 603-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാമന്ദിരത്തിലെ ഈ വെള്ളക്കെട്ട് നാട്ടുകാരെയും വിഷമിപ്പിച്ചു. കെട്ടിടം ഒന്നുകില്‍ പൊളിച്ചുപണിയണം. അല്ലെങ്കില്‍ ഉയര്‍ത്തണം. മറ്റ് വഴിയില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് ലക്ഷങ്ങള്‍ മുടക്കി പണിത കെട്ടിടം അതേപടി ഉയരത്തില്‍ നിര്‍മിക്കുന്നതെങ്ങനെയെന്ന് കമ്മിറ്റി അംഗങ്ങള്‍ ചിന്തിച്ചപ്പോഴാണ് വരമ്പേല്‍ക്കടവില്‍ വടക്കേ ഇന്ത്യയിലെ കുറച്ചുപേര്‍ എത്തി 1500 സ്ക്വയര്‍ഫീറ്റ് വീട് ഉയര്‍ത്തിപ്പണിഞ്ഞതിനെക്കുറിച്ച് കേട്ടത്.
ഹരിയാന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹൗസ് ലിഫ്റ്റിങ് സര്‍വ്വീസ് ഇന്ത്യ എന്ന കമ്പനിയുമായി ബന്ധപ്പെട്ടത് അങ്ങനെയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ട സംഘം ജാക്കി ലിവറും മരപ്പലകകളും പ്രത്യേകം നിര്‍മിച്ച സിമന്റ് കട്ടകളുമായെത്തി. ഇവ ഉപയോഗിച്ച് ഗുരുദേവമന്ദിരം കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞതനുസരിച്ച് രണ്ട് മീറ്റര്‍ ഉയര്‍ത്താനുള്ള നടപടി ആരംഭിച്ചു.
അടിത്തറയില്‍ നിന്ന് മണ്ണുമാറ്റി ജാക്കി വയ്ക്കുകയാണ് സംഘം ആദ്യം ചെയ്തത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലെ മണ്ണും നീക്കി ജാക്കികള്‍ അയയ്ക്കും. സാവധാനം കെട്ടിടം ഉയര്‍ ്ത്തിയശേഷം ഇതിനടിയില്‍ പത്യേകം തയാറാക്കിയ സിമന്റ് ഇഷ്ടിക നിരത്തിയാണ് പണി പുരോഗമിക്കുന്നത്.
20 ദിവസംകൊണ്ട് പണി പൂര്‍ത്തീകരിക്കാനാകുമെന്ന് സൂപ്പര്‍വൈസര്‍ പറഞ്ഞു. 1,35,000 രൂപയാണ് കെട്ടിടം ഉയര്‍ത്തുന്നതിനുള്ള ലേബര്‍ ചാര്‍ജ്. കേരളത്തില്‍ നിരവധി കെട്ടിടങ്ങള്‍ ഇതുപോലെ ഇവര്‍ ഉയര്‍ത്തിനല്കിയിട്ടുണ്ട്. വേണമെങ്കില്‍ കെട്ടിടം ഇതുപോലെ ഉയര്‍ത്തി മാറ്റിവയ്ക്കാനും ഇവര്‍ തയ്യാറാണ്.
https://www.facebook.com/Malayalivartha