വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാം
നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. നമ്മുടെ പല കാര്യങ്ങളിലും പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിയ്ക്കുകയും വീട്ടിലെ പോസിറ്റീവ് എനര്‍ജിയേയും ഐശ്വര്യത്തേയും ഇല്ലാതാക്കുകയും ചെയ്യുന്നു.
നെഗറ്റീവ് എനര്‍ജി നമ്മളെ ഓരോരുത്തരേയും ഓരോ ദിവസവും വളരെയധികം ക്ഷീണിപ്പിക്കുന്നു.
ഊര്‍ജ്ജസ്വലതയില്ലാതെ, പ്രശ്‌നങ്ങളും പരാതികളും ദാരിദ്ര്യവും നിറഞ്ഞ ജീവിതമായിരിക്കും നെഗറ്റീവ് എനര്‍ജി തങ്ങിനില്‍ക്കുന്നിടത്തെ വാസം നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നമുക്ക് ചുറ്റും നിറഞ്ഞിട്ടുള്ള നെഗറ്റീവ് എനര്‍്ജിയെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
അതിനു ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. വീടിന്റെ പൂമുഖം വൃത്തിയാക്കി വെയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വീട്ടിലേക്ക് കടന്നു വരുന്ന വഴികളും വാതിലും ജനലും എല്ലാം മാറാല തട്ടി നല്ല വൃത്തിയാക്കി വെയ്ക്കാം. ഇത് വഴി നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാം.
വീടാകുമ്പോള്‍ പല വസ്തുക്കളും താഴെ വീണ് പൊട്ടാറുണ്ട്. എന്നാല്‍ അപ്രകാരം പൊട്ടിയ വസ്തുക്കള്‍ ഉടന്‍ തന്നെ കളയേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും നെഗറ്റീവ് എനര്‍ജിയെ അവിടേയ്ക്ക് ആകര്‍ഷിക്കും.
ചന്ദനത്തിരി കത്തിച്ച് വെയ്ക്കാം. പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍്. വീടെല്ലാം വൃത്തിയാക്കി ചന്ദനത്തിരി കത്തിച്ച് വെയ്ക്കൂ. ഇത് വീട്ടില്‍ പോസിറ്റീവ് ഊജ്ജം നിറയ്ക്കുകയും നെഗറ്റീവ് എനര്‍ജിയെ നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്ത് ചാടിക്കുകയും ചെയ്യും.
മണിയടിയ്ക്കാന്‍ ശ്രദ്ധിക്കുക. പൂജാവേളയില്‍ മാത്രമല്ല അല്ലാത്ത സമയങ്ങളിലും മണിമുഴക്കുന്നത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു.
ഉപ്പ് വിതറുകയാണ് മറ്റൊന്ന്. വീടിന്റെ മൂലകളിലെല്ലാം ഉപ്പ് വിതറുകയാണ് ചെയ്യേണ്ടത്. ഇത് വീട്ടില്‍ ഒളിച്ചിരിയ്ക്കുന്ന നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു.
കണ്ണാടിയില്ലാത്ത വീടുണ്ടാവില്ല. എന്നാല്‍ കൃത്യമായ സ്ഥലത്തല്ല കണ്ണാടി വെച്ചിരിയ്ക്കുന്നതെങ്കില്‍ അത് നെഗറ്റീവ് എനര്‍ജി പ്രതിഫലിയ്ക്കാന്‍ കാരണമാകും. തുറസ്സായ സ്ഥലത്ത് കണ്ണാടി വെയ്ക്കുക. ഒരിക്കലും ഇരുണ്ട മൂലകളിലോ ചെറിയ സ്ഥലത്തോ കണ്ണാടി വെയ്ക്കരുത്.
ജനാലകള്‍ തുറന്നിടുന്നതും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കും. പ്രകാശവും കാറ്റും കടന്നു വരുന്നതോടെ നെഗറ്റീവ് എനര്‍ജിയെ പൂര്‍ണമായും ഇല്ലാതാക്കാം.
https://www.facebook.com/Malayalivartha