ഒരു പെര്‍ഫക്ട് ഹൗസ് എന്ന് വിശേഷിപ്പിക്കണമെങ്കില്‍ എന്തൊക്കെയാണതില്‍ വേണ്ടത്?
ആസ്വദിക്കാനും ഉല്ലസിക്കാനും മനസ്സറിഞ്ഞ് ജീവിക്കാനുമുള്ള ഇടമായി വീടിനെ മാറ്റാന്‍ എന്തൊക്കെ ചെയ്യണം. ''വെല്‍കം ടൂ ദ വണ്ടര്‍ഫുള്‍ വേള്‍ഡ് ഓഫ് ലൈഫ്, ബ്യൂട്ടി ആന്‍ഡ് ലൗവ്'' ഒരു വീടിനെക്കുറിച്ച് വളരെ കുറഞ്ഞ വരികളിലൂടെ വിശദീകരിക്കാനാവുന്നത് ഇങ്ങനെയാണ്. ആവശ്യങ്ങള്‍ക്കെല്ലാം അനുയോജ്യമായ, സംതൃപ്തി പകരുന്ന, ജീവിതം സുഗമമാക്കുന്ന ഒരു സ്വപ്ന ഗൃഹമായിരിക്കണം എപ്പോഴും നിര്‍മ്മിക്കേണ്ടത്.
പക്ഷേ ഇതൊക്കെ അത്ര എളുപ്പമാണോ? വീടിന്റെ വലിപ്പമോ സൗന്ദര്യമോ നോക്കുന്നതിനേക്കാളേറെ ആ വീട് അതില്‍ താമസിക്കുന്നവര്‍ക്ക് എത്രത്തോളം സംതൃപ്തി തരുന്നു എന്നു വേണം നോക്കാന്‍. ഒരു വീടിനെ സ്വപ്ന ഗൃഹമാക്കാന്‍ കഴിയും. അതിനുള്ള ചില ശ്രമങ്ങള്‍ ഇങ്ങനെ നടത്താം.
ഒറ്റനില വീടാണെങ്കില്‍ വൃത്തിയാക്കാനും സൂക്ഷിക്കാനും പരിപാലിക്കാനും എളുപ്പമാകും. മുകള്‍ നിലയിലേക്ക് കയറാനുള്ള ചവിട്ടുപടി തന്നെ സാധാരണക്കാര്‍ക്ക് ഒരു വലിയ ബാധ്യതയാണ്. അപ്പോള്‍ ഒറ്റനിലയാണ് പലപ്പോഴും അഭികാമ്യം. ക്ലീനിംഗ്, പെയിന്റിംഗ്, റിപ്പയറിംഗ് എന്നിവയൊക്കെ ഒറ്റനിലയില്‍ വളരെ എളുപ്പമാണ്. സമയം ലാഭിക്കാനും വൃത്തിയാക്കാനുമൊക്കെ ഇതാണ് എളുപ്പം. അതിനുള്ളില്‍ ചൂടും വളരെ കുറവാണ്.
ചവിട്ടുപടികളും മുകള്‍നിലയുമൊക്കെ ഇല്ലാത്തതു കൊണ്ട് ചൂടു നിയന്ത്രിക്കാന്‍ വളരെ എളുപ്പമാണ്. മാത്രവുമല്ല പ്രായമുള്ളവര്‍ക്ക് ചവിട്ടുപടികള്‍ കയറുന്നതും ഇറങ്ങുന്നതും വളരെ പ്രയാസമാണ്.
സാധാരണ വീടുകളില്‍ സീലിംഗുകളുടെ ഉയരം എട്ട് അടിയാണ്. എന്നാല്‍ ഒന്‍പതടി സീലിംഗ്, വീടിന്റെ സൗകര്യം മാത്രമല്ല സൗന്ദര്യവും കൂട്ടും. വയറിംഗ്, പ്ലംബിംഗ് എന്നിവയ്ക്കുള്ള സ്‌പേസ്, കൂടുതലായി കൊടുക്കുന്ന സ്‌ക്വയര്‍ ഫീറ്റിനുള്ളിലാക്കാം.
മാത്രവുമല്ല കബോര്‍ഡുകള്‍ക്കായി കൂടുതല്‍ സ്‌പേസ് കൊടുക്കുകയും ചെയ്യാം. മറ്റൊരു പ്രധാനപ്പെട്ട കാര്യം വേനലിലെ ചൂടിനെ ഇത് നിയന്ത്രിക്കും എന്നുള്ളതാണ്. ഉയരം കൂടുന്നതോടെ ചൂട് മുകളിലേക്ക് ആഗിരണം ചെയ്യുകയും മുറിക്കുള്ളില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാതിരിക്കുകയും ചെയ്യും.
തെക്കോട്ടു ദര്‍ശനമുള്ള ജനാലകള്‍ക്ക് ഗുണപരമായ പല ഉപയോഗങ്ങളുമുണ്ട്. തണുപ്പ് കാലത്ത് തെക്കോട്ടു ദര്‍ശനമുള്ള ജനലുകളുണ്ടെങ്കില്‍ അതുവഴി സൂര്യപ്രകാശം കടക്കുകയും (സോളാര്‍ ഗെയിന്‍) മുറിക്കുള്ളില്‍ ചൂട് നിലനിര്‍ത്തുകയും ചെയ്യും.
വേനല്‍ക്കാലത്ത് ഇതേ ജനലിന്റെ വശങ്ങളില്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചാല്‍ വീടിനുള്ളില്‍ തണുപ്പ് നിലനില്‍ക്കുകയും ചെയ്യും. ട്രാന്‍സ്പ്ലാന്റ് എവര്‍ഗ്രീന്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്നതാണ് ഉത്തമം. സോളാര്‍ പാനല്‍ വയ്ക്കാനും തെക്ക് വശം നല്ലതാണ്.
വീടിനുള്ളില്‍ തെക്ക് വശങ്ങളില്‍ വയ്ക്കുന്ന ചെറിയ ചെടികള്‍ ശുദ്ധവായൂ നല്‍കുന്നു. തെക്ക് വശങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കാത്ത മുറികളുണ്ടെങ്കില്‍ പകല്‍ സമയത്ത് അതിലെ ജനാലകള്‍ തുറന്നിടുക. മുറികള്‍ ശുദ്ധമാകാന്‍ ഇത് സഹായിക്കും. രാത്രികാലങ്ങളില്‍ ഇത് അടച്ചിടാന്‍ മറക്കുകയുമരുത്.
തെക്കു വശത്തുള്ള ജനാലകളില്‍ ആവശ്യാനുസരണം ചുരുക്കുകയും നിവര്‍ത്തുകയും ചെയ്യാവുന്ന ചെറിയ ഷേഡുകള്‍ വയ്ക്കുക. വേനല്‍ക്കാലത്തുള്ള ചൂട് തടയാനും തണുപ്പ് കാലത്ത് ചൂട് നിലനിര്‍ത്താനും ഇത് സഹായിക്കും.
https://www.facebook.com/Malayalivartha