ചെറിയ പ്ലോട്ടില്‍ കിടിലന്‍ വീട് ; ബജറ്റും വലുതല്ല
കോഴിക്കോട് ക്രിസ്ത്യന്‍ കോളജിനടുത്ത് ഗാന്ധി റോഡിലുള്ള നാലര സെന്റ് സ്ഥലത്ത് വീടു വേണമെന്നാണ് ഉടമ ആവശ്യപ്പെട്ടത്. സ്ഥലത്തിന്റെ വലിപ്പം, ആകൃതി എന്നിങ്ങനെയുള്ള പരിമിതികളെ മറികടന്ന് മൂന്നു മുറികളുള്ള ഒരു കിടിലന്‍ വീടാണ് ആര്ക്കിടെക്റ്റ് രൂപകല്‍പന ചെയ്തത്.
ഇരുനിലകളിലായി 1699 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വീട് ഡിസൈന്‍ ചെയ്തത്. താഴത്തെ നിലയില്‍ പോര്‍ച്ച്, സിറ്റ് ഔട്ട്, ഫോര്‍മല്‍ ലിവിങ്, ഡൈനിങ്, കിച്ചന്‍,വര്‍ക്ക് ഏരിയ, ബാത്ത്‌റൂം അറ്റാച്ച് ചെയ്ത മാസ്റ്റര്‍ബെഡ്‌റൂം, കോമണ്‍ ബാത്ത്‌റൂം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
ഡബിള്‍ ഹൈറ്റിലാണ് ലിവിങ് റൂം ഒരുക്കിയിരിക്കുന്നത്. ഡൈനിങ് സ്‌പേസിലേക്ക് ഒരു കോര്‍ട്ട്‌യാര്‍ഡും നല്‍കിയിട്ടുണ്ട്. പെബിള്‍ കോര്‍ട്ടായാണ് ഇത് മാറ്റിയിരിക്കുന്നത്. മുകളില്‍ പര്‍ഗോളയിട്ട് ഗ്ലാസിട്ടതിനാല്‍ അകത്തളത്ത് കൃത്രിമ പ്രകാശത്തിന്റെ ആവശ്യം വരുന്നില്ല.
സ്‌റ്റെയറിന് അലുമിനിയം ഹാന്‍ഡ് റെയിലാണ് നല്‍കിയിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്ത്‌റൂമുള്ള രണ്ട് കിടപ്പുമുറികളും ഫാമിലി ലിവിങ് ഹാളും ബാല്‍ക്കണിയും ഓപ്പണ്‍ ടെറസുമാണ് ഒന്നാം നിലയിലെ സൗകര്യങ്ങള്‍. ബാല്‍ക്കണിക്കും പര്‍ഗോള ഡിസൈന്‍ നല്‍കിയിട്ടുണ്ട്.
കന്റംപ്രറി ലുക്കിലാണ് എലിവേഷന്‍. വീടിന്റെ മുന്‍വശം കളാഡിസ് സ്‌റ്റോണ്‍ പതിച്ച് ആകര്‍ഷകമാക്കിയിരിക്കുന്നു. അകത്തളം വളരെ ലളിതമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അടുക്കള നീളത്തിലായതിനാല്‍ ഒരു ബ്രേക്ക് ഫാസ്റ്റ് ടേബിളും ഇവിടെ ഒരുക്കിയിട്ടുണ്ട്. തറയില്‍ വൈറ്റ് വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചത്. അടുക്കളയില്‍ അല്പം ഗ്രിപ്പുള്ള വുഡന്‍ കളര്‍ ടൈല്‍ ഉപയോഗിച്ചു. 27 ലക്ഷം രൂപയാണ് വീടിന് നിര്‍മാണ ചെലവ് വന്നത്.(Designer: Dileep Maniyeri, SHADOWS,Architectural & interior consultants,Easthill, calicut-5.mobile no: + 91 9496931035)
https://www.facebook.com/Malayalivartha