വീടിനുമുണ്ട് ആയുസ്സ്!
പ്‌ലാനിങ് ഘട്ടത്തില്‍ തന്നെ വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. വീടുപണിയാനുദ്ദേശിക്കുന്ന സ്ഥലവും നോക്കണം. പ്‌ളോട്ടിന്റെ കിടപ്പ്, ആകൃതി എന്നിവ പ്രധാനമാണ്.
ദീര്‍ഘചതുരത്തില്‍, ചതുരത്തില്‍, കോണ്‍ ആകൃതിയില്‍ ഇങ്ങനെ പ്‌ളോട്ടിന്റെ ആകൃതിയും സ്ഥല വിസ്തീര്‍ണവും വീടിന്റെ സ്ട്രക്ച്ചറിനെ ബാധിക്കുന്നതാണ്. വീട് നിര്‍മ്മിക്കാനിരിക്കുന്ന പ്‌ളോട്ട് പാടമാണോ, ചതുപ്പുനിലമാണോ സാധാരണ പറമ്പാണോയെന്ന് പരിശോധിക്കണം. വീടിന്റെ ചുറ്റളവ് നിശ്ചയിക്കുമ്പോള്‍ വീടിന്റെ വയസ്സിനെ പറ്റി ചിന്തിക്കണം.
മനുഷ്യജീവിതത്തില്‍ ഉള്ളതുപോലെ തന്നെ ബാല്യം, കൗമാരം,യൗവനം, വാര്‍ദ്ധക്യം, മരണം എന്നീ അഞ്ച് അവസ്ഥ വീടിനും നിശ്ചയിക്കുന്നുണ്ട്. വീടിന് ആയുസ്സ് കണക്കാക്കുന്നത് കല്‍പ്പാന്തകാലത്തോളം വേണം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വീടിന്റെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും അതിന്റെ ആയുസ്സ് അല്ലെങ്കില്‍ നിലനില്‍പ്പ് പരിഗണിച്ചുതന്നെ വേണം പണിയേണ്ടത്.
ചെലവ് കുറഞ്ഞ നിര്‍മ്മാണവും പുതിയ സങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിര്‍മ്മാണവും വീടിന്റെ ആയുസ്സിനെ കുറക്കുന്നതായി കാണാം. ഭൗതികമായ സുഖസൗകര്യങ്ങള്‍ മാത്രം കണക്കിലെടുക്കാതെ വാസ്തുതത്വങ്ങള്‍ കൂടി കണക്കാക്കണം. വീടിന് ചതുരാകൃതിയായിരിക്കുന്നത് വാസ്തുപരമായും ധനപരമായും നല്ലതാണ്. അതുപോലെ, കെട്ടിടത്തിന്റെ മധ്യഭാഗത്ത് അടുക്കള വരാതിരിക്കാനും ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha