ഇപ്പോള്‍ വീട് വാങ്ങേണ്ട, ജൂലൈ 1 വരെ കാത്തിരിക്കു
പുതിയ ചരക്ക് സേവന നികുതി ജൂലൈ 1 മുതല്‍ നിലവില്‍ വരും.വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് ജൂലൈ 1 മുതല്‍ പുതിയ വീട് വാങ്ങുന്നവര്‍ക്ക് മാറുന്ന നികുതി ഗുണം ചെയ്യും. നിലവില്‍ സേവനനികുതി മാത്രം 4.5 ശതമാനം നല്കണം.
ഇതിന് പുറമെ മറ്റ് നികുതികളും പരോക്ഷ നികുതിയും പുറമെ ഹിഡന്‍ ചാര്‍ജസും ഒക്കെ നല്‍കേണ്ട സ്ഥാനത്ത്. ജിഎസ്ടി വരുന്നതോടെ ഒറ്റ നികുതിയായി 12 ശതമാനം നികുതി മാത്രം നല്‍കിയാല്‍ മതിയാകും.
മിക്കവാറും സംസ്ഥാനങ്ങളില്‍ വാറ്റും വില്‍പ്പന നികുതിയും വിവരപ്പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. പക്ഷേ വില്‍പ്പന വില നല്‍കുമ്പോള്‍ ഇതുകൂടി ചേര്‍ത്തുനല്‍കണമെന്നുമാത്രം. 12% നികുതി എന്നത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും, അടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതും, നിര്‍മാണം അടുത്തിടെ കഴിഞ്ഞതുമായ ഫ്‌ളാറ്റുകള്‍ക്ക് പുതിയ നികുതി ഇളവ് ലഭിക്കില്ല. 30 ലക്ഷത്തില്‍ കുറവുള്ള വീടുകള്‍ക്കാണ് പുതിയ നികുതി ഇളവ് ബാധകമാകുക. പക്ഷേ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇത് വന്‍തോതില്‍ ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
പുതിയ നികുതി ആഡംബര വീടുകളുടെ കാര്യത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha