കീടനാശിനികള്‍ ഉപയോഗിക്കാതെ വീട്ടില്‍ നിന്നും ഉറുമ്പിനെ തുരത്താന്‍ ചില പൊടിക്കൈകള്‍
ഉറുമ്പിനെ കൊല്ലാന്‍ ധാരാളം കീടനാശിനികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പക്ഷേ ഉറുമ്പിന് മാത്രമല്ല മനുഷ്യനും ഭീഷണിയാണ് ഇവയുടെ ഉപയോഗം. കീടനാശിനികള്‍ ഉപയോഗിക്കാതെ തന്നെ അടുക്കളയില്‍ നാം നിത്യേന ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഇവയെ വളരെ എളുപ്പത്തില്‍ തുരത്താവുന്നതാണ്.
കറുവാപ്പട്ടപ്പൊടി
കറുവാപ്പട്ടയുടെ പൊടി ഉറുമ്പുകളെ തുരത്താന്‍ മികച്ചൊരു ഉപാധിയാണ്. കറുവാപ്പട്ടയുടെ പൊടി വാതിലിനും ജനലിനും അടുത്ത് ഉറുമ്പുകള്‍ വീടിന് അകത്തേക്ക് വരുന്ന വഴിയില്‍ വിതറുക. അതുമല്ലെങ്കില്‍ കറുവാപ്പട്ടയുടെ എസന്‍സ് ചെറിയ കോട്ടണ്‍ തുണികഷണങ്ങളിലാക്കി ഉറുമ്പ് വീട്ടിലേക്ക് വരുന്ന ഭാഗങ്ങളില്‍ വയ്ക്കുക.
നാരങ്ങയുടെ നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉറുമ്പുകളുടെ സാന്നിധ്യം അകറ്റുന്ന ഘടകമാണ്. നാരങ്ങാ നീരും വെള്ളവും ചേര്‍ന്ന മിശ്രിതം ഉറുമ്പ് വരുന്ന ഭാഗത്ത് സ്‌പ്രേ ചെയ്യാവുന്നതാണ്.
മുളക് തരിയായി പൊടിച്ചത് ഉപയോഗിച്ചും ഉറുമ്പിനെ ഫലപ്രദമായി അകറ്റാവുന്നതാണ്. ഭക്ഷണത്തിന്റെ സാനിധ്യം തിരിച്ചറിയാനായി ഉറുമ്പുകള്‍ക്ക് സഹായകമാകുന്ന കെമിക്കല്‍ സിഗ്‌നലുകളെ മുളകിന്റെ സാനിധ്യം ഇല്ലാതാക്കുന്നു.
കര്‍പ്പൂര തുളസി
ഉറുമ്പുകളെ അകറ്റാനുള്ള മറ്റൊരു ഫലപ്രദമാര്‍ഗം ആണ് കര്‍പ്പൂര തുളസി. കര്‍പ്പൂര തുളസിയുടെ രൂക്ഷ ഗന്ധം ഉറുമ്പുകളെ അകറ്റുന്നു. കര്‍പ്പൂര തുളസിയുടെ നീരെടുത്ത് ഉറുമ്പ് വരുന്ന ഇടങ്ങളില്‍ സ്‌പ്രേ ചെയ്തു നല്കിയാല്‍ ഉറുമ്പുകള്‍ പമ്പകടക്കും.
വിനാഗിരി
വിനാഗിരിയും ഉറുമ്പുകള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന മറ്റൊരു ഉപാധിയാണ്. വിനാഗിരിയുടെ സാന്നിധ്യം ഭക്ഷണ പദാര്‍ത്ഥങ്ങളിലേക്ക് ഉറുമ്പുകളെത്തുന്നത് തടയുന്നു. വിനാഗിരി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചത് ഉപയോഗിച്ച് അടുക്കള ഉള്‍പ്പെടെ ഉറുമ്പുകള്‍ വരാനിടയുള്ള ഭാഗങ്ങള്‍ തുടയ്ക്കാം.
https://www.facebook.com/Malayalivartha