മഴക്കാലത്ത് പാമ്പുകളെ വീട്ടില്‍ നിന്നും അകറ്റിനിര്‍ത്താം
മഴക്കാലമെത്തിയതോടെ അസുഖങ്ങളെ ഇഴജന്തുക്കളെയും ഭയക്കേണ്ട സമയമാണ് എത്തിയിരിക്കുന്നത്. പാമ്പ് എന്ന് പറഞ്ഞു കേള്‍ക്കുന്നത് തന്നെ പേടിയാണ്.
ഓരോ വര്‍ഷവും നിരവധിപേരാണ് പാമ്പുകടിയേറ്റ് മരിക്കുന്നത്. ഒരോ പ്രദേശത്തെയും ഭൂമിശാസ്ത്രമനുസരിച്ച് വ്യത്യസ്ത തരം പാമ്പുകളാണ് ഉണ്ടാവുക.
വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ തന്നെ ഒരു പരിധി വരെ പാമ്പുകള്‍ വരാതെ നമുക്ക് പരിസരം സൂക്ഷിക്കാം.
കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക. ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്.
പൊന്തക്കാടുകളും പുല്ലും വീട്ട് മുറത്തും അടുക്കള തോട്ടത്തിലും തഴച്ച് വളരാന്‍ അവസരമൊരുക്കരുത്. യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
വളര്‍ത്തുമൃഗങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ പാമ്പുകളെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്. പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം പാമ്പുകള്‍ വരുന്നത് സാധാരണയാണ്. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക.
https://www.facebook.com/Malayalivartha