ആരേയും മോഹിപ്പിക്കുന്ന അപാര്‍ട്ട്‌മെന്റ് സ്വന്തമാക്കാം
മുറിയില്‍ വെളിച്ചത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭിത്തിയില്‍ ഒരു സി.എഫ്.എല്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ ജോലി കഴിഞ്ഞു എന്നു കരുതരുത്. സ്വീകരണ മുറിയുടെ മേശപ്പുറത്ത് മനോഹരമായ വിളക്കുകാലുകള്‍ സ്ഥാപിച്ചു നോക്കൂ. വീട്ടിലേക്കു വരുമ്പോള്‍ തന്നെ ആതിഥ്യമരുളി മനോഹരമായ വിളക്കുകള്‍ കാണുന്നത് നയനാനന്ദകരം തന്നെ. വിപണിയില്‍ അവ സുലഭമാണ്.
കിടപ്പു മുറിയിലും ഒരു രാത്രി വിളക്ക് സ്ഥാപിക്കാവുന്നതാണ്. സുഖരമായ അന്തരീക്ഷം ഉളവാക്കുന്നതിന് യോജിച്ച പ്രകാശമുള്ള ബള്‍ബ് തിരഞ്ഞെടുക്കാം. വീടിന്റെ പല മൂലകളിലും വേണ്ട വിധത്തില്‍ വെളിച്ചം എത്തുന്നുണ്ടാകില്ല. അതിനു പരിഹാരമായി ഭിത്തിയില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ പതിപ്പിക്കാവുന്നതാണ്.
അടുക്കളയില്‍ വെളിച്ചമെത്തുന്നില്ല എന്നത് മിക്ക ഭാര്യമാരുടേയും പ്രധാന പരാതിയാണ്. ഇനി പരാതി പരിഹരിക്കാനാകാതെ ഭര്‍ത്താക്കന്മാര്‍ വിഷമിക്കേണ്ടതില്ല. അടുക്കളയിലെ കബോര്‍ഡിനു കീഴെ ലൈറ്റുകള്‍ സ്ഥാപിക്കാം. പാചകം എളുപ്പമാക്കാം.
ഭിത്തിയില്‍ ഗ്ലാസ് ഉപയോഗിച്ചോ തടികൊണ്ടോ തട്ടുകള്‍ ക്രമീകരിക്കാം. അതിലേക്ക് കാണാന്‍ ഭംഗിയുള്ള വസ്തുക്കള്‍ ഭംഗിയായി അടുക്കി വയ്ക്കാം. പണ്ടത്തെ ഷോകെയ്‌സുകളില്‍ നിന്ന് വ്യത്യസ്ഥമായി ഓരോ വസ്തുവും വച്ചിടത്തു തന്നെ ഇരിക്കാതെ ഇടയ്ക്കിടെ സ്ഥാനമാറ്റം വരുത്തി കാഴ്ചയൊരുക്കാവുന്നതാണ്.
ഏതെങ്കിലുമൊരു കര്‍ട്ടനിട്ട് പണി കഴിക്കാതെ മുറിയുടെ നിറത്തിനൊത്ത ഒരു കര്‍ട്ടന്‍ ഇടുന്നത് നന്നായിരിക്കും. സ്ഥിരമായി ഉപയോഗിക്കാവുന്ന കര്‍ട്ടനുകളില്‍ നിന്നു വ്യത്യസ്ഥതയുള്ള കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കാം.ആഴ്ചയിലൊരിക്കല്‍ മാറ്റി വൃത്തിയാക്കുന്നതിനും ഇത്തരം കര്‍ട്ടനുകള്‍ നല്ലതാണ്.
റൂമിലെ പെയിന്റിന് യോജിച്ച ഷെയ്ഡ് വരുന്ന നൈറ്റ് വിളക്കുകളും ഫര്‍ണിച്ചറുകളും വാങ്ങാം. പഴയ ഫര്‍ ണിച്ചറുകളാണെങ്കില്‍ പെയിന്റ് ചെയ്താലും മതി. റൂമിനോട് ചേര്ന്ന് ഒരു യൂണിഫോമിറ്റിയും പുതുമയും ഉണ്ടാകും.
സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്‌റ്റോര്‍ റൂം ഇല്ലാത്തവര്‍ക്ക് സാധനങ്ങള്‍ വലിച്ചു വാരി ഇടാതെ നാലോ അഞ്ചോ തട്ടുകളുള്ള ഒരു മെറ്റല്‍ സ്റ്റാന്‍ഡ് വാങ്ങി അവശ്യ സാധനങ്ങള്‍ അതില്‍ സൂക്ഷിക്കാവുന്നതാണ്.
അഴകറിയാനും അഴകിനും കണ്ണാടി ഉപയോഗിക്കാം. ഡൈനിംഗ് റൂമിലോ, ബെഡ്‌റൂമിലോ ആകും നമ്മള്‍ വലിയ കണ്ണാടികള്‍ സ്ഥാപിക്കാറുള്ളത്. അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാകണം നല്‌കേണ്ടത്. റൂമിലേക്ക് വരുന്ന പ്രകാശം പ്രതിഫലിക്കുന്ന തരത്തിലാവണം കണ്ണാടികള്‍ സ്ഥാപിക്കേണ്ടത്.പ്രകൃതിദത്തമായ വെളിച്ചം ലഭിക്കാനും അത് മുറി മുഴുവനും പ്രതിഫലിക്കാനും ഇത് കാരണമാകും.
ഭിത്തിയില്‍ തൂക്കുന്ന ടി.വിയുടെ പിന്നില്‍ ആര്‍ട്ട് വര്‍ക്കുകള്‍ സ്ഥാപിക്കാവുന്നതാണ്. ഇത് ടി.വി കാണുമ്പോള്‍ കൂടുതല്‍ മനോഹരമായി തോന്നാന്‍ സഹായിക്കുന്നു. കൂടാതെ ടി.വിക്കു കീഴെ കബോര്‍ഡ് വയ്ക്കുമ്പോള്‍ അത് ഭംഗിയായി അലങ്കരിച്ചതായിരിക്കാന്‍ ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha