Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ


സ്വർണ്ണ, കമ്പനി കള്ളക്കടത്തുകൾ പതിയെ പതിയെ ഉയർന്നുവരാനുള്ള സാധ്യത... ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളം കാണുന്നത്... പാലക്കാട് ബി.ജെ.പിയുടെ തോൽവി പിണറായിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്...


ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..കേരളത്തിലും അവസരം


പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി നിയമസഭയിലേക്ക്.... ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം...


'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...

വീട്ടമ്മമാര്‍ അറിഞ്ഞിരിക്കണം ഈ പൊടിക്കൈകള്‍ 

13 JULY 2017 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

ജോലിയൊഴിയാത്ത സ്ഥലമാണ് അടുക്കള. ജോലി എളുപ്പമാക്കാനും രുചിയേറിയ ഭക്ഷണത്തിനും ശുചിത്വത്തിനും ഓരോ വീട്ടമ്മമാരും ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ഗ്രേവിയില്‍ ഉപ്പ് ചേര്‍ക്കുന്നതിനു പകരം സോയാസോസ് ചേര്‍ക്കുക. ഗ്രേവിക്ക് നല്ല നിറവും ഫ്‌ളേവറും ലഭിക്കും.
കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പാകം ചെയ്യരുത്. കൂണ്‍ കറുത്ത് പോകും.
പാചകം ചെയ്യുമ്പോള്‍ വെള്ളം തിളയ്ക്കുന്നതിന് മുമ്പ് ഉപ്പ് ചേര്‍ക്കരുത്. ഉപ്പ് ചേര്‍ത്താല്‍ വെള്ളം തിളയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കും.
ബദാം ചെറു ചൂട് വെള്ളത്തില്‍ ഒരു മിനിട്ട് ഇട്ട് വച്ചാല്‍ പെട്ടെന്ന് തൊലി കളഞ്ഞെടുക്കാന്‍ സഹായിക്കും. 
കറിയില്‍ ഉപ്പ് കൂടിയാല്‍ കുറച്ച് തേങ്ങ തിരുമ്മിയതും ജീരകപ്പൊടിയും ചേര്‍ത്തിളക്കുക.
പച്ചക്കറികള്‍ 10-15 മിനിട്ടില്‍ കൂടുതല്‍ തിളപ്പിക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ അവയിലെ ജീവകങ്ങള്‍ നഷ്ടമാകും. 
പാചകം ചെയ്യുന്നതിന് ഏറെ മുമ്പ് പച്ചക്കറികള്‍ മുറിച്ചുവച്ചാല്‍ പോഷകമൂല്യം നഷ്ടമാകും.


പച്ചക്കറികള്‍ അധികം വേവിക്കരുത്. ചെറിയ തീയില്‍ വേവിക്കുന്നതാണ് ഉത്തമം. 
പ്രഷര്‍ കുക്കറുകളില്‍ പാചകം ചെയ്താല്‍ പോഷകമൂല്യം നഷ്ടമാകില്ല. 
പാചകം ചെയ്യുമ്പോള്‍ ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന വെള്ളം സൂപ്പായി ഉപയോഗിക്കാവുന്നതാണ്.
വേഗം ചീത്തയാകുന്ന പച്ചക്കറികള്‍ പഴങ്ങള്‍ തുടങ്ങിയവ, ഈര്‍പ്പമില്ലാത്തതും തണുപ്പുള്ളതും വായു കടക്കുന്നതുമായ സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. 
ചീര, കാരറ്റ് , മുരിങ്ങ തുടങ്ങിയവയുടെ ഇലകളില്‍ ധാരാളം ഇരുമ്പും വിറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഇവ അധിക സമയം വേവിച്ചാല്‍ പോഷകമൂല്യം നഷ്ടപ്പെടും.
അരി കൂടുതല്‍ തവണ കഴുകിയാല്‍ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടും. വിറ്റാമിന്‍ ബി ധാരാളം അടങ്ങിട്ടുള്ള ധാന്യങ്ങളിലെ തവിട് കളയാതെ ഉപയോഗിക്കാന്‍ ശ്രമിക്കണം. ധാന്യങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
മുളപ്പിച്ച പയര്‍, സാലഡ്, തുടങ്ങിയവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. 
ആഹാര സാധനങ്ങള്‍ കഴിവതും അടച്ചുവച്ച് പാകം ചെയ്യുക. പാകം ചെയ്താലുടന്‍ കഴിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജില്‍ വച്ചതിനു ശേഷം വീണ്ടും ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണം.
കറിയില്‍ മഞ്ഞളിന്റെ അളവു കൂടിപ്പോയാല്‍ വൃത്തിയുള്ള ഒരു വെള്ളത്തുണിയില്‍ ചോറ് കിഴികെട്ടി കറിയിലിടുക. അധികമുള്ള മഞ്ഞള്‍ ഈ കിഴി വലിച്ചെടുത്തുകൊള്ളും.
കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടാവാതിരിക്കാന്‍ ചെറിയ കഷ്ണം റൊട്ടി പൊടിച്ചു ചേര്‍ക്കുക. കുറച്ചു ചെറുനാരങ്ങാ നീര് ചേര്ത്ത് പാകം ചെയ്താലും 
ദുര്‍ഗന്ധമുണ്ടാകില്ല.
കാച്ചിയ പാല്‍ കേടാകാതെ സൂക്ഷിക്കാന്‍ പാല്‍ കാച്ചിയ ഉടനെ രണ്ടു മൂന്നു നെല്‍മണികള്‍ ഇട്ടുവയ്ക്കുക. ഒരു ദിവസം മുഴുവന്‍ കേടാകാതിരിക്കും .
കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ വാടിപോയെങ്കില്‍ അല്‍പം ഉപ്പുവെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വച്ച് എടുത്താല്‍ മതി.
ഗരം മസാല, ജീരകം ഇവയുടെ മണവും സ്വാദും നഷ്ടപ്പെടാതിരിക്കാന്‍ പ്രകാശം തട്ടാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക.


ചെറു നാരങ്ങ സൂക്ഷിക്കാന്‍ ഉപ്പ് പൊടി വിതറിയ പാത്രത്തിലിട്ട് വെക്കുക.
ബിരിയാണി ഉണ്ടാക്കുമ്പോള്‍ ചോറ് കട്ട പിടിക്കാതിരിക്കാന്‍ ചോറില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ത്താല്‍ മതിയാകും.
ഉറയൊഴിക്കാന്‍ തൈരില്ലെങ്കില്‍ വിഷമിക്കേണ്ട. ഒരു ടീസ്പൂണ്‍ ഉപ്പ് ചൂടുപാലില്‍ ഇട്ട് ഒരു രാത്രി വച്ചാല്‍ മതി.
ജൂസില്‍ പഞ്ചസാരയ്ക്ക് പകരം പഞ്ചസാര പാനി ചേര്‍ക്കുക. പഞ്ചസാര തരിയായി ഗ്ലാസിന്റെ അടിയില്‍ കിടക്കില്ല.
ഇഡ്ഡലി ഉണ്ടാക്കാന്‍ ഉഴുന്നു പരിപ്പിനോടൊപ്പം അല്‍പം ഉലുവ കൂടി ചേര്‍ത്ത് അരച്ചാല്‍ ഇഡ്ഡലി നല്ല മയമുള്ളവയാകും.
കഞ്ഞിവെള്ളം ഒഴിച്ച് മാവ് കുഴച്ചാല്‍ പൂരിയുടെ പുതുമ നഷ്ടപ്പെടാതിരിക്കും.
പപ്പടം ചീത്തയാവാതിരിക്കാന്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞു അരിയുടെയോ പയറു വര്‍ഗ്ഗങ്ങളുടെയോ കൂടെ സൂക്ഷിക്കുക.
പാവയ്ക്കയുടെ കയ്പ്പ് കളയാന്‍ മൂന്നു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് പാവയ്ക്കയില്‍ പുരട്ടി ഏതാനും മണിക്കൂര്‍ മാറ്റി വെക്കുക, പിന്നീട് രണ്ട് മൂന്നു പ്രാവശ്യം കഴുകുക. വിനാഗിരിയ്ക്കു പകരം നാരങ്ങാ നീരും ഉപയോഗിക്കാം.
കോഴിയിറച്ചിയില്‍ പകുതി ചെറുനാരങ്ങാ നീര് പുരട്ടി കുറച്ചു സമയം വെച്ച ശേഷം റോസ്റ്റ് ചെയ്താല്‍ ഇറച്ചിക്ക് നല്ല നിറം കിട്ടും. ഇറച്ചി വേവിക്കുമ്പോള്‍ ഉപ്പ് ചേര്‍ത്ത് വേവിക്കാതെ വെന്ത ശേഷം ഉപ്പ് ചേര്‍ത്താല്‍ കൂടുതല്‍ മൃദുവായിരിക്കും .
ഇറച്ചിക്ക് മാര്‍ദവം ഇല്ലെന്നു തോന്നിയാല്‍ പാകം ചെയ്യുന്നതിന് മുമ്പ്് അല്പ സമയം പപ്പായയുടെ ഇലയില്‍ പൊതിഞ്ഞു വെക്കുക. പിന്നീട് പാകം ചെയ്താല്‍ ഇറച്ചിക്ക് നല്ല മാര്‍ദവം ഉണ്ടാകും.
സ്റ്റൂ ഉണ്ടാക്കുമ്പോള്‍ ഉലുവയിട്ട് കടുക് വറുത്താല്‍ കറിക്ക് നല്ല സ്വാദ് ഉണ്ടായിരിക്കും. 
വെള്ളത്തിന് പകരം തേങ്ങാ വെള്ളത്തില്‍ രസം തയ്യാറാക്കിയാല്‍ രുചിയേറും.
കുടംപുളി കേടാകാതിരിക്കാന്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മി സൂക്ഷിക്കുക.
മസാല പുരട്ടിയ മീനിന്റെ മീതെ മുട്ട പതച്ചത് വളരെ നേര്‍മ്മയായി പുരട്ടി വറുക്കുക. ഒട്ടും പൊടിഞ്ഞു പോകില്ല.
ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.
ഇഡ്ഡലിക്ക് നല്ല മയവും രുചിയും കിട്ടാന്‍ അരി അരയ്ക്കുമ്പോള്‍ ഒരു പിടി അവല്‍ കൂടി ചേര്‍ത്താല്‍ മതി.
മട്ടന്റെ ഉളുമ്പ് മണം മാറാന്‍ രണ്ടു കുടംപുളി ഇട്ടു വെള്ളത്തില്‍ കഴുകിയാല്‍ മതിയാകും.
പരിപ്പ് വേവിക്കുമ്പോള്‍ തിളച്ചു മറിയാതിരിക്കാന്‍ തിളയ്ക്കുമ്പോള്‍ ഒരു തുള്ളി എണ്ണ ചേര്‍ക്കുക.
പച്ചമുളക് കേടാകാതിരിക്കാന്‍ അവയുടെ ഞെടുപ്പു നീക്കി കടലാസില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ വെക്കുക.
ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ കറിവേപ്പില ഞെട്ടുകളയാതെ വെച്ചാല്‍ ദിവസങ്ങളോളം വാടാതിരിക്കും.
അധികമുള്ള ഇഞ്ചിക്കഷ്ണങ്ങള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ കുഴിച്ചിടുക. മാസങ്ങളോളം പുതുമ നഷ്ടപ്പെടാതിരിക്കാനുള്ള വഴിയാണിത്.
പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല.


മിക്‌സിയുടെ ബൗളിനുള്ളിലെ ദുര്‍ഗന്ധം മാറാന്‍ പൊതിനയിലയോ നാരങ്ങാ തൊലിയോ ഇട്ട് അടിക്കുക. ജാറിനുള്ളില്‍ അല്പം എണ്ണ പുരട്ടിയ ശേഷം മസാലയും മറ്റും അടിച്ചാല്‍ ബൗളിനുള്ളില്‍ മസാല പറ്റിപ്പിടിക്കില്ല.
അപ്പത്തിന് അരയ്ക്കുന്ന അരിയോടൊപ്പം അല്പം ഉഴുന്ന് അരയ്ക്കുക.അപ്പത്തിന് നല്ല മയം ലഭിക്കും. തേങ്ങാവെള്ളം പഞ്ചസാരചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അപ്പത്തിന് അരയ്ക്കുന്ന വെള്ളത്തിന് പകരം ഈ ലായനി ഉപയോഗിക്കാം. 
അപ്പമുണ്ടാക്കാന്‍ , പുട്ടുപൊടി പരുവത്തില്‍ മാവ് വറുത്ത് ഉപയോഗിക്കാം. തേങ്ങാവെള്ളമൊഴിച്ച് അപ്പമുണ്ടാക്കുമ്പോള്‍ അല്‍പം ചൂടുള്ള പാല്‍ കൂടി ചേര്‍ക്കുക.
അപ്പം ചട്ടിയില്‍ പിടിക്കാതിരിക്കാന്‍ അപ്പമുണ്ടാക്കുന്നതിന് മുമ്പ് ചട്ടിയില്‍ ഒരു ബുള്‍സ്‌ഐ ഉണ്ടാക്കിയാല്‍ മതിയാകും.
കുക്കറില്‍ കറപിടിച്ചാല്‍ കുറച്ച് പുളി വെള്ളം ഒഴിച്ച് തിളപ്പിച്ചാല്‍ മതിയാകും. 
പ്ലാസ്റ്റിക് ബക്കറ്റിന്റെ നിറം പോയാല്‍ അല്‍പ്പം മണ്ണെണ്ണ പുരട്ടി വെയിലത്ത് വച്ച് ഉണക്കിയ ശേഷം കഴുകി നോക്കൂ, തിളക്കം വര്‍ദ്ധിച്ചില്ലേ?
വാഷ്‌ബേസിനില്‍ ഇരുമ്പ് കറ ഉണ്ടെങ്കില്‍ അഴുക്ക് പുരണ്ടതായി തോന്നും. ഇത് മാറ്റാന്‍ അല്‍പ്പം ഉപ്പും ടര്‍പ്പന്റയിനും ചേര്‍ത്ത് ഉരച്ച് കഴുകിയാല്‍ മതി. 
വിനാഗിരി ഒരു തുണിയില്‍ മുക്കി സ്റ്റീല്‍ പാത്രങ്ങള്‍ തുടച്ചാല്‍ പാത്രങ്ങള്‍ക്ക് നല്ല തിളക്കം കിട്ടും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹിക നീതിക്ക് എതിരാണ് വഖഫ് .....വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ല; വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.....  (9 minutes ago)

അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച് മലയാളികൾ, സൗദിയിൽ നിന്ന് അഞ്ച് പേരെ നാടുകടത്തി, പരിപാടി സ്ഥലത്ത് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇവർ ജയിലിലായിരുന്നു...!!!  (4 hours ago)

യുഎഇ സന്ദർശക വിസ ലഭിക്കുന്നത് ഇനി എളുപ്പമാകില്ല, ബന്ധുക്കൾക്ക് വിസിറ്റ് വിസ ലഭിക്കാൻ വാടക കരാർ നിർബന്ധം, എമിഗ്രേഷൻ വിഭാഗം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ വിശദമായി നോക്കാം...!!!  (4 hours ago)

ബിബിൻ ജോർജിന്റെയും ആൻസൺ പോളിന്റെയും ശുക്രൻ തെളിഞ്ഞു; റൊമാൻ്റിക്ക് കോമഡി ത്രില്ലറുമായി ഉബൈനി  (9 hours ago)

കനിവ് 108 ആംബുലൻസ് പദ്ധതി..  (9 hours ago)

ഇനി കേരളത്തിൽ എന്തെല്ലാം നടക്കുമെന്ന് കണ്ടറിയാം..  (9 hours ago)

ഐഡിബിഐ ബാങ്കില്‍ നിരവധി ഒഴിവുകൾ ..  (9 hours ago)

ആംസ്റ്റർഡാമിൽ അരാജകത്വം  (9 hours ago)

ഹിസ്ബുള്ളയുടെ നേതാവ് നയീം ഖാസീം കൊല്ലപ്പെട്ടു ?  (9 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ! ഇനി നിയമസഭയിലെ താരം..!  (10 hours ago)

ഇടത് കോട്ട തകർന്നില്ല..  (10 hours ago)

4K ദൃശ്യമികവോടെ 'വല്യേട്ടൻ' തിയേറ്ററുകളിലേയ്ക്ക്; ട്രെയിലർ പുറത്ത്!  (10 hours ago)

ISRAEL 900 ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ  (11 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (12 hours ago)

A R റഹുമാന്റെ 2000 കോടി ആസ്തി രണ്ടായി പിളർക്കുന്നു..! ജീവനാംശം കൊടുത്ത് മുടിയും..! പക്ഷേ സൈറയ്ക്ക് ഒരു രൂപയും കിട്ടില്ല  (12 hours ago)

Malayali Vartha Recommends