സ്വാദൂറും സൂപ്പുകള്‍ ദഹനഗ്രന്ഥികളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍
വേനലവധി കഴിഞ്ഞു. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ പഠനഭാരവും കൂടിത്തുടങ്ങും. ഈ സമയത്ത് നാവില്‍ രുചിയൂറുന്ന, ആരോഗ്യം നല്‍കുന്ന ഭക്ഷണം മെനുവില്‍ ഉള്‍പ്പെടുത്തണം.
സൂപ്പ് പഴച്ചാറുകളുടെയും മാംസഭക്ഷണത്തിന്റെയും സത്തില്‍ തയാറാക്കുന്ന വിഭവം. പ്രധാന ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് സൂപ്പ് കുടിക്കണമെന്നാണ് പറയാറ്.
സൂപ്പ് കുടിക്കുന്നത് വയറിലും കുടലിലുമുള്ള ദഹനഗ്രന്ഥികളുടെ പ്രവര്‍ത്തനം സുഗമമാക്കാനും അതുവഴി നല്ല രീതിയില്‍ ദഹനപ്രക്രിയ നടക്കാനും സഹായിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ പ്രാധാന്യമേറിയ ഒരു വിഭവമാണ് സൂപ്പ്.
സാലഡുപോലെ പോഷകസമൃദ്ധമാണ് സൂപ്പുകളും. മാംസങ്ങള്‍ മാത്രമുപയോഗിച്ചും, പച്ചക്കറികള്‍ മാത്രമുപയോഗിച്ചും, ഇവ രണ്ടും മിശ്രിതമാക്കിയും സൂപ്പുകള്‍ ഉണ്ടാക്കാവുന്നതാണ്. ചിലയാളുകള്‍ക്ക് ഇടഭക്ഷണമായും സൂപ്പുകള്‍ നല്‍കാറുണ്ട്.
സാധാരണയായി തണുപ്പ് കാലാവസ്ഥയിലാണ് സൂപ്പുകള്‍ ഉപയോഗിക്കുക. നല്ല ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കാന്‍ സൂപ്പുകള്‍ക്ക് സാധിക്കുന്നതിനാല്‍ ഏത് കാലാവസ്ഥയിലും ഇവ സ്വീകാര്യമാണ്. ക്ഷീണം നന്നേ അനുഭവപ്പെടുന്ന ഇപ്പോഴത്തെ കാലാവസ്ഥയിലും സൂപ്പുകള്‍ സേവിക്കുന്നത് വളരെ നല്ലതാണ്.
ക്രീം ഓഫ് റ്റൊമാറ്റോ സൂപ്പ്
ചേരുവകള്‍
പഴുത്ത തക്കാളി (അരിഞ്ഞത്) 1 കപ്പ്
സവാള (നീളത്തില്‍ അരിഞ്ഞത്) 1
വെണ്ണ/ ബട്ടര്‍ 1 ടേബിള്‍സ്പൂണ്‍
പാല്‍ 1 കപ്പ്
റ്റൊമാറ്റോ സോസ് 2 ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
കോണ്‍ഫഌര്‍ 1 1/2 ടേബിള്‍സ്പൂണ്‍
തയാറാക്കുന്നവിധം
വെണ്ണ ഉരുക്കി സവാളയും തക്കാളിയും നന്നായി വഴറ്റിയതിനുശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ശേഷം നന്നായി ഉടച്ച് അരിച്ചെടുക്കുക. കോണ്‍ഫഌര്‍ പാലില്‍ കട്ടപിടിക്കാതെ നന്നായി ഇളക്കിച്ചേര്‍ക്കുക. വേവിച്ച് അരിച്ചെടുത്ത മിശ്രിതം നന്നായി തിളപ്പിക്കുക. തിളച്ചുകൊണ്ടിരിക്കുമ്പോള്‍ പാല്‍ കോണ്‍ഫഌര്‍ മിശ്രിതം സാവകാശം അതിലേക്കൊഴിച്ച് തുടരെ ഇളക്കുക. പിരിഞ്ഞുപോവാതെ ശ്രദ്ധിക്കുക. അതിലേക്ക് ഉപ്പും റ്റൊമാറ്റോ സോസും ചേര്‍ക്കുക. ആവശ്യത്തിന് കുറുകുമ്പോള്‍ തീയണയ്ക്കുക. ഫ്രഷ് ക്രീം ഉണ്ടെങ്കില്‍ അല്പം ചേര്‍ക്കാവുന്നതാണ്. കുരുമുളകുപൊടി വിതറി ചൂടോടെ സേവിക്കാം.
ഉള്ളി സൂപ്പ്
ചേരുവകള്‍
അരിഞ്ഞ സവാള 1 കപ്പ്
ബട്ടര്‍ 1 ടേബിള്‍സ്പൂണ്‍
കോണ്‍ഫഌര്‍/മൈദ 2 ടേബിള്‍സ്പൂണ്‍
റൊട്ടി 1 (ചതുരക്കഷണങ്ങളായി അരിയുക)
കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തയാറാക്കുന്നവിധം
അല്പം ബട്ടര്‍ ചൂടാക്കി അതില്‍ അരിഞ്ഞുവച്ച സവാള നന്നായി വഴറ്റുക. അതില്‍ അല്പം വെള്ളമൊഴിച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. നന്നായി ഉടച്ച് അതിലേക്ക് കോണ്‍ഫഌര്‍/ മൈദ (അല്പം വെള്ളത്തില്‍ കലക്കിച്ചേര്‍ത്തത്) ഒഴിച്ച് ചൂടാക്കി കുറുക്കിയെടുക്കുക. റൊട്ടിക്കഷണങ്ങള്‍ ശേഷിച്ച ബട്ടറില്‍ മൊരിച്ചെടുക്കുക. സൂപ്പ് ബൗളിലേക്ക് മൊരിച്ച റൊട്ടിക്കഷണങ്ങള്‍ ഇടുക. അതിനുമീതെ സൂപ്പ് ഒഴിച്ച് കുരുമുളക് വിതറി ചൂടോടെ സേവിക്കുക.
വെജിറ്റബിള്‍ സൂപ്പ്
ചേരുവകള്‍
ഉരുളക്കിഴങ്ങ് 1
കാരറ്റ് 2
സവാള 2
കാബേജ് കുറച്ച്
തക്കാളി 2
ബീന്‍സ് 4
വെള്ളം 6, 7 ഗ്ലാസ്
ഉപ്പും കുരുമുളകും രുചിക്കനുസരിച്ച്
നെയ്യ് 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്നവിധം
എല്ലാ പച്ചക്കറികളും അരിഞ്ഞ്, വേവിച്ച്, ഉടച്ച് മാറ്റിവയ്ക്കുക. (അരിച്ചോ അരിക്കാതെയോ ഉപയോഗിക്കാം. അരിക്കുന്നില്ലെങ്കില്‍ വേവിച്ച കൂട്ടുകള്‍ മിക്‌സിയില്‍ അരച്ചെടുക്കാവുന്നതാണ്.) നെയ്യ് ചൂടാക്കി കടുക് വറുത്ത് ഉള്ളി മൂപ്പിച്ചിട്ട് ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ത്ത് ചൂടോടെ കുടിക്കുക.
(കടുക് വറക്കുന്നതിന് പകരം റൊട്ടിക്കഷണങ്ങള്‍ നെയ്യില്‍ മൊരിച്ചതോ അല്ലെങ്കില്‍ മുട്ട ഓംലറ്റാക്കി ചതുരക്കഷണങ്ങളാക്കിയതോ സൂപ്പില്‍ ഇട്ട് ഉപയോഗിക്കാം.)
(മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ വെജിറ്റബിള്‍ സൂപ്പ് തയാറാക്കുക. (കടുക് വറക്കാതെ വയ്ക്കുക)
ചേരുവകള്‍
മീന്‍കഷണങ്ങള്‍ (ചെറുതായി നുറുക്കിയത്) കുറച്ച്
സേമിയ 2 ടേബിള്‍സ്പൂണ്‍
നെയ്യ് 2 ടേബിള്‍സ്പൂണ്‍
കാരറ്റും ഇളംബീന്‍സും നീളത്തില്‍ കനംകുറച്ച് അരിഞ്ഞത് 2 ടേബിള്‍സ്പൂണ്‍
തയാറാക്കുന്നവിധം
നെയ്യ് ചൂടാക്കി മീനും പച്ചക്കറികളും സേമിയയും ഇട്ട് അല്പനേരം മൂ പ്പിക്കുക. വെള്ളമൊഴിച്ച് ഉപ്പ് ചേര്‍ത്ത് വേവിക്കുക. ഉണ്ടാക്കിവച്ചിരിക്കുന്ന വെജിറ്റബിള്‍ സൂപ്പ് ഇതിലേക്ക് ചേര്‍ക്കുക. ഉള്ളി മൂപ്പിച്ചതും ചേര്‍ക്കുക. കുരുമുളകും ഉപ്പും ആവശ്യത്തിന് ചേര്‍ത്ത് ചൂടോടെ സേവിക്കുക.
https://www.facebook.com/Malayalivartha