നിങ്ങളുടെ വസ്തുവില്‍ ഏറ്റവും പരിപാലിക്കേണ്ടത് ഈ ദിക്ക്, യഥേഷ്ടം സമ്പത്ത് ഫലം!
ഈശാനദിക്കെന്നും, ഈശാനകോണ്‍ എന്നു അിറയപ്പെടുന്ന വടക്കുകിഴക്ക് സമൃദ്ധിയുടെ ദിക്കായാണ് അറിയപ്പെടുന്നത്. അഷ്ടദിക്കുകളില്‍ ഏറ്റവും വിശുദ്ധമായ ദിക്കാണിത്. ഈശ്വരന്‍ എന്നര്‍ത്ഥം വരുന്ന ഈശാനന്‍ ആണ് ഈ ദിക്കിന്റെ അധിപന്‍.
വടക്കുകിഴക്ക് ദിക്കിന് പ്രപഞ്ചത്തിന്റെ ഈര്‍ജ്ജപ്രവാഹവുമായി ബന്ധമുണ്ട്. ഗൃഹത്തിലേക്കും ഈര്‍ജ്ജത്തിന്റെ ശേഖരണം ഈ ദിക്കാണ് നടത്തുന്നത്. പ്രപഞ്ചോര്‍ജ്ജത്തെ ഈശാനദിക്ക് ആവാഹിച്ച് തെക്കുപടിഞ്ഞാറെ ദിക്കിലെത്തിച്ച് തുടര്‍ന്നു നടക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ഗൃഹം മുഴുവന്‍ ഊര്‍ജ്ജം ലഭ്യമാക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം വാസ്തു പുരുഷന്‍ ശ്വാസമെടുക്കുന്ന പ്രക്രിയയാണിത്. ഇക്കാരണത്താലാണ് വടക്കുകിഴക്ക് ദിക്ക് വിശുദ്ധ ദിക്കെന്ന് അിറയപ്പെടുന്നത്.
വിശുദ്ധ ദിക്കിന് സദ്ഫലങ്ങള്‍ ഏറെയാണ്. ഈ ദിക്കിന്റെ അധിപനായ ഈശാനന്‍ സന്താനസൗഭാഗ്യം തരുന്ന ദേവനാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്കും, വിദ്യാഭ്യാസത്തിനും വേണ്ട എല്ലാ അനുഗ്രഹങ്ങളും തരുന്നതും വടക്കുകിഴക്കു ദിക്കാണ്. ഈ ദിക്കിലേക്ക് ദര്‍ശനമുള്ള ഗൃഹങ്ങളില്‍ താമസിക്കുന്നവര്‍ വിദ്യാഭ്യാസത്തില്‍ താല്‍പര്യമുള്ളവരും, ഈശ്വരവിശ്വാസികളും, സംഗീതം, നൃത്തം തുടങ്ങിയ പാരമ്പര്യ കലകളില്‍ തത്പരരുമായിരിക്കും.
ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ഇവര്‍ ഏതു മേഖലയില്‍ പ്രവര്‍ത്തിച്ചാലും അവിടെ തങ്ങളുടെ മികവ് പ്രകടിപ്പിക്കും. ദീര്‍ഘായുസ്സ് നല്‍കുന്ന ഒരു ദിക്കാണിത്. അതുകൊണ്ടാണ് വടക്കുകിഴക്കു ദിക്കിന്റെ നാഥനായ ഈശാനഭഗവാന്‍ മൃത്യുഞ്ജയന്‍, എന്ന പേരില്‍ അിറയപ്പെടുന്നത്.
സമ്പല്‍സമൃദ്ധി വേണ്ടുവോളം തരുന്ന ഈ ദിക്കിനെ വേണ്ടവിധത്തില്‍ പരിപാലിച്ചാല്‍ ധനാഗമനത്തിന് ഒരു കുറവും വരികയില്ല. മറ്റു ഏഴു ദിക്കുകളെ അപേക്ഷിച്ച് ഈ ദിക്ക് താഴ്ന്നിരിക്കേണ്ടതാണ്. ജനലുകളും, വാതിലുകളും ഈശാനദിക്കില്‍ ഉണ്ടായിരിക്കണം. അവ ഇടയ്‌ക്കൊക്കെ തുറന്നിടുന്നത് ഈ ദിക്കില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹം ഗൃഹത്തിലേക്ക് പ്രവേശിക്കുവാന്‍ സഹായകമായിരിക്കും.
തുറസ്സായി കിടക്കേണ്ട ഒരു ദിക്കാണിത്. ഈ ദിക്കിന് സ്ഥലം കുറവായാല്‍ അനുകൂല ഫലങ്ങള്‍ കുറയുമെന്ന് മാത്രമല്ല, ദോഷഫലങ്ങള്‍ ഏറുകയും ചെയ്യും. വേണ്ടവിധത്തില്‍ പരിപാലിച്ചാല്‍ ഈശാനഭഗവാന്റെ അനുഗ്രഹത്തോടെ സമ്പത്തും, സന്തോഷവും, വിദ്യാഭ്യാസ പുരോഗതിയും ഒത്തുചേര്‍ന്ന ദീര്‍ഘായുസ്സോടുകൂടിയുള്ള ഒരു നല്ല ജീവിതം നയിക്കാം.
https://www.facebook.com/Malayalivartha