തേന്‍ ഒറിജിനലാണോ? തിരിച്ചറിയാം
ശുദ്ധമായ തേന്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. പലപ്പോഴും വന്‍തുക ചിലവഴിച്ച് നമ്മള്‍ വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാവാം.
ഗ്ലൂക്കോസ് , കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ മായമായി ഉപയോഗിക്കാറുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍ ചില വഴികളുണ്ട്.
വാങ്ങിയ തേനില്‍ നിന്നും അല്പം ഒരു സ്പൂണില്‍ എടുത്ത് ഒരു ഗ്ലാസ് വെളത്തില്‍ വയ്ക്കുക. ഇളക്കരുത്. ശുദ്ധമായ തേനാണെങ്കില്‍ വെള്ളത്തില്‍ കലരില്ല.
അല്പം തേനെടുത്ത് അതില്‍ വിനാഗിരി ചേര്‍ക്കുക. ഇത് പതഞ്ഞുവരികയാണെങ്കില്‍ തേനില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന് ഉറപ്പ്.
ഒരു സ്പൂണ്‍ തേനെടുത്ത് ഇളക്കുക. മായം കലര്‍ന്നതാണെങ്കില്‍ പെട്ടെന്ന് ഇളകുകയും താഴെ വീഴുകയും ചെയ്യും. അല്ലാത്ത തേന്‍ കട്ടിയുള്ളതുകൊണ്ടുതന്നെ വീഴില്ല.
അല്പം തേനെടുത്ത് തീപ്പെട്ടിക്കോല്‍ ഉരച്ച് കത്തിക്കുക. ശുദ്ധമായ തേന്‍ പെട്ടെന്നു കത്തിപ്പിടിക്കും.
https://www.facebook.com/Malayalivartha