തേങ്ങാപ്പാല്‍ ഒഴിച്ച ചെമ്മീന്‍ റോസ്റ്റ്
1. ചെമ്മീന്‍ വൃത്തിയാക്കിയത് 750 ഗ്രാം
2. ചെറിയ ഉള്ളി 300 ഗ്രാം
3. ഇഞ്ചി ഒരു കഷ്ണം
4. വെളുത്തുള്ളി 10 അല്ലി
5. പച്ചമുളക് 6 എണ്ണം.
6. തക്കാളി 1 വലുത്
7. സവാള 1 വലുത
8. കറിവേപ്പില ആവശ്യത്തിന്
9. വെളിച്ചെണ്ണ ആവശ്യത്തിന്
10. കാശ്മീരി മുളകുപൊടി 3 സ്പൂണ്‍
11. മല്ലിപ്പൊടി 2 സ്പൂണ്‍.
12. മഞ്ഞള്‍പ്പൊടി അര സ്പൂണ്‍
13. ഗരം മസാല ഒരു ചെറിയ സ്പൂണ്‍
14. ഉപ്പ് ആവശ്യത്തിന
15. തേങ്ങാപ്പാല്‍ 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ സവാളയും ചെറിയ ഉള്ളിയും ഉപ്പും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിടുക. പച്ചമുളക് കീറിയതും കറിവേപ്പിലയും ചേര്‍ക്കുക. നന്നായി വഴറ്റുക. അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേര്‍ക്കുക.
ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. അതിനു ശേഷം പൊടികള്‍ ഇടുക. വീണ്ടും വഴറ്റുക. അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക. വീണ്ടും ചെറിയ തീയില്‍ അടച്ചു വച്ചു വേവിക്കുക. വെന്തതിനു ശേഷം തേങ്ങാപ്പാല്‍ ഒഴിക്കുക. വെന്തു കുറുകുന്നതുവരെ ചെറുതായി ഇളക്കുക. സ്വാദിഷ്ടമായ തേങ്ങാപ്പാല്‍ ചെമ്മീന്‍ റോസ്റ്റ് തയ്യാര്‍.
https://www.facebook.com/Malayalivartha