പനീര്‍ റൈസ് ഉണ്ടാക്കാം
1. ബസ്മതി റൈസ്ഒരു കപ്പ്
2. സവാള ഒരെണ്ണം
3. തക്കാളി ഒന്നിന്റെ പകുതി
4. ഇഞ്ചി ചെറിയ ഒരു കഷ്ണം
5. വെളുത്തുള്ളി മൂന്നോ നാലോ
6. മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
7. മുളകുപൊടി എരിവിന് അനുസരിച്ച്
8. ഗരം മസാല 1 ടീസ്പൂണ്‍
9. പനീര്‍് ഒരു കപ്പ്
10. ഉപ്പ് ആവശ്യത്തിന
11. നെയ്യ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിലേക്ക് അല്&്വംഷ;പ്പം നെയ്യൊഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് കൂടെ ചേര്‍ത്ത് പച്ചമണം മാറും വരെ വഴറ്റിയ ശേഷം മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി, തക്കാളി കൂടെ ചേര്‍ത്ത് നന്നായി വഴറ്റുക.
പനീര്‍ അല്‍പ്പനേരം ചൂടുവെള്ളത്തില്‍ ഇട്ടശേഷം കൈകൊണ്ടു പൊടിച്ചെടുക്കുകയോ മിക്‌സിയില്‍ ഒന്നു രണ്ടു തവണ പള്‍സ് ചൈയ്തടുക്കുകയോ ചെയ്തശേഷം വഴറ്റി വെച്ചിരിക്കുന്ന മസാലയ്ക്ക് ഒപ്പം ചേര്‍ത്ത് വരട്ടി എടുക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബാസ്മതി റൈസ് കൂടെ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കില്‍ ഗ്രേറ്റ് ചെയ്ത കാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ്, കാബേജ് ഒക്കെ ചേര്‍ക്കാവുന്നതും ആണ്.
https://www.facebook.com/Malayalivartha