ജി മാധവന്‍ നായരുടെ ആത്മകഥ 'അഗ്‌നിപരീക്ഷകള്‍' പുറത്തിറങ്ങുന്നു
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരുടെ ആത്മകഥ 'അഗ്‌നിപരീക്ഷകള്‍' ആഗസ്റ്റ് 7നു പുറത്തിറങ്ങുന്നു. കുറ്റമറ്റ ഏതു ഉപഗ്രഹവിക്ഷേപണത്തിനും ഇന്ത്യ ഇന്നും ആശ്രയിക്കുന്ന പിഎസ്എല്‍വി, ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ചന്ദ്രയാന്‍, ജിഎസ്എല്‍വി, സ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി, എജ്യുസാറ്റ്, തുടങ്ങി നിരവധി സംരംഭങ്ങളുടെ വിജയഗാഥകളും, നിര്‍മ്മാണഘട്ടത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും മുഖ്യശില്പി ആദ്യമായി ലോകത്തോടു വെളിപ്പെടുത്തുകയാണ് പുസ്തകത്തില്‍.
സ്ഥാനമൊഴിഞ്ഞതിനുശേഷം ഉയര്‍ന്നു വന്ന ആന്‍ട്രിക്‌സ് ദേവാസ് സംബന്ധിച്ച വിവാദങ്ങളുടെ യഥാര്‍ത്ഥ വസ്തുതകളും അദ്ദേഹം പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. തന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റെടുത്ത ഡോ. കെ രാധാകൃഷ്ണന്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും മാധവന്‍ നായര്‍ സംശയിക്കുന്നു. ചാന്ദ്രയാന്‍ 2 നുവേണ്ടി തയ്യാറാക്കിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളുമാണ് ചൊവ്വാദൗത്യത്തിനായി ഉപയോഗിച്ചു തുടങ്ങിയത് എന്ന വലിയ വിവാദത്തിനു തിരികൊളുത്തുന്ന പരാമര്‍ശവും പുസ്തകത്തിലുണ്ട്.
സണ്‍ സിക്രണംസ് ഓര്‍ബിറ്റില്‍ പ്രവേശിക്കുവാന്‍ ആവശ്യമായ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് 3 അന്നത്തെ ചെയര്‍മാന്റെ കാലത്ത് തയ്യാറാകാന്‍ സാധ്യതയില്ലാത്തിനാല്‍ പിഎസ്എല്‍വി ഉപയോഗിച്ച് വിക്ഷേപിക്കുകയായിരുന്നു. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌പേസ് ഇന്‍സ്റ്റിറ്റിയൂട്ടിന് കേരളത്തില്‍ സ്ഥലമേറ്റെടുക്കുവാനായി ശ്രമിച്ചപ്പോള്‍ അനുഭവിച്ച പ്രതിസന്ധികളും അദ്ദേഹം വെളിപ്പെടുത്തുന്നു.
അന്ന് വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം പരിസ്ഥിതിവാദം ഉയര്‍ത്തി ഈ പദ്ധതിയ്ക്കു തടസ്സം സൃഷ്ടിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ യഥാര്‍ത്ഥവസ്തുതയും ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നു. ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
https://www.facebook.com/Malayalivartha